അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ

By Staff Reporter, Malabar News
death
Representational Image
Ajwa Travels

പാലക്കാട്: തൃത്താല ആലൂരില്‍ അമ്മയെയും രണ്ടു മക്കളെയും വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആട്ടയില്‍പടി കുട്ടിഅയ്യപ്പന്‍ മകള്‍ ശ്രീജ (28), മക്കളായ അഭിഷേക് (6), അഭിനവ് (4) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്‌ച അഞ്ച് മണി മുതല്‍ ശ്രീജയേയും മക്കളേയും വീട്ടില്‍ നിന്നും കാണാതായതായി കാണിച്ച്‌ വീട്ടുകാര്‍ തൃത്താല പോലീസില്‍ പരാതി നൽകിയിരുന്നു. തുടര്‍ന്ന് ഇന്നു രാവിലെ ബന്ധുക്കള്‍ മൂത്ത കുട്ടിയുടെ മൃതദേഹം കിണറ്റിലെ വെള്ളത്തില്‍ പൊന്തി കിടക്കുന്ന നിലയില്‍ കണ്ടെത്തുക ആയിരുന്നു.

പിന്നാലെ ഷൊര്‍ണ്ണൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം എത്തി മൂവരുടേയും മൃതദേഹം പുറത്തെടുത്തു. പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മൃതദേഹം കൊണ്ടുപോയി. ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്‌പി മുരളീധരന്‍, തൃത്താല സിഐ വിജയകുമാര്‍ എന്നിവരും സ്‌ഥലത്തെത്തി.

മേഴത്തൂര്‍ സ്വദേശി യതീന്ദ്രനാണ് മരിച്ച ശ്രീജയുടെ ഭര്‍ത്താവ്. കഴിഞ്ഞ നാല് മാസമായി ശ്രീജ ഭര്‍ത്താവുമായി അകല്‍ച്ചയിലാണെന്നും ഇരുവരും തമ്മിൽ വഴക്കിടല്‍ പതിവാണെന്നും നാട്ടുകാര്‍ പറയുന്നു.

Malabar News: വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE