അമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തി; മകൻ അറസ്‌റ്റിൽ

By News Bureau, Malabar News
Crime
Representational Image
Ajwa Travels

കോട്ടയം: വൈക്കപ്രയാറിൽ മകന്റെ മർദ്ദനമേറ്റ് അമ്മ മരിച്ചു. വൈക്കപ്രയാർ സ്വദേശി മന്ദാകിനിയെയാണ് മകൻ ബൈജു കൊലപ്പെടുത്തിയത്. മർദ്ദിച്ച ശേഷം ഇയാൾ അമ്മയെ തോട്ടിൽ ചവിട്ടി താഴ്‌ത്തുകയും ചെയ്‌തു. ബൈജുവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌.

ശനിയാഴ്‌ച വൈകീട്ടാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ബൈജു അമ്മയെ മർദ്ദിക്കുകയും പിന്നാലെ സമീപത്തെ തോട്ടിൽ ചിവിട്ടി താഴ്‌ത്തുകയും ആയിരുന്നു. വാക്കത്തിയുമായി ഭീഷണി മുഴക്കിയതിനാൽ നാട്ടുകാർക്ക് പിടിച്ചുമാറ്റാനായില്ല.

പിന്നീട് ബൈജുവിനെ നാട്ടുകാരിൽ ഒരാൾ പിന്നിൽ നിന്നും പിടിക്കുകയും ശേഷം മന്ദാകിനിയെ വെള്ളത്തിൽ നിന്നും കരയ്‌ക്ക് കയറ്റുകയും ചെയ്‌തു. ഉടൻ തന്നെ ഇവരെ വൈക്കത്തെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്വാസകോശത്തിൽ വെള്ളം കയറിയതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ മെഡിക്കൽ കോളേജിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചു.

അമ്മയെ ബൈജു സ്‌ഥിരമായി മർദ്ദിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ബൈജുവിന് മാനസിക പ്രശ്‌നങ്ങൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. കസ്‌റ്റഡിയിൽ എടുത്ത ബൈജുവിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി.

Most Read: നടിയെ ആക്രമിച്ച കേസ്; രേഖകൾ സമർപ്പിക്കാൻ അനുമതി തേടി സർക്കാർ സുപ്രീം കോടതിയിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE