ഇടുക്കിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

അഞ്ചുമാസം മുമ്പ് ഡീനുവിന്റെ ഭർത്താവ് ലൂയിസ് ആത്‍മഹത്യ ചെയ്‌തിരുന്നു.

By Trainee Reporter, Malabar News
Mother commits suicide after killing baby
Representational Image
Ajwa Travels

ഇടുക്കി: തോപ്രാംകുടിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. ഇടുക്കി തോപ്രാംകുടി സ്‌കൂൾ സിറ്റി പുത്തൻപുരയ്ക്കൽ ഡീനു ലൂയിസ് (35) ആണ് മരിച്ചത്. ഏഴ് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷമാണ് ഡീനു ജീവനൊടുക്കിയത്.

ഇന്ന് രാവിലെ ഡീനുവിനേയും കുഞ്ഞിനേയും അവശ നിലയിൽ കണ്ടെത്തിയ ബന്ധുക്കൾ ഇവരെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ, ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. ഡീനുവിന് മാനസിക വെല്ലുവിളി ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

അഞ്ചുമാസം മുമ്പ് ഡീനുവിന്റെ ഭർത്താവ് ലൂയിസ് ആത്‍മഹത്യ ചെയ്‌തിരുന്നു. ലൂയിസിനും ചില മാനസിക വെല്ലുവിളികൾ ഉണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു. അമ്മയുടേയും കുഞ്ഞിന്റേയും മരണത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Most Read| വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി; ഇന്ന് മുതൽ പ്രാബല്യത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE