സൗജന്യ വാഹന പുക പരിശോധനയുമായി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്

By Trainee Reporter, Malabar News
Representational image
Ajwa Travels

തിരൂരങ്ങാടി: റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി വാഹനങ്ങൾക്ക് സൗജന്യമായി പുക പരിശോധിച്ച് നൽകി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്‌ഥർ. വാഹനങ്ങളിൽ നിന്നുള്ള പുകമലിനീകരണം കുറക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഡ്രൈവർമാർക്ക് ബോധവൽക്കരണ ക്ളാസ് നൽകുകയും ചെയ്‌തു.

വേങ്ങര, തിരൂരങ്ങാടി, യൂണിവേഴ്‌സിറ്റി, പൂക്കിപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് പുകപരിശോധന സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹന ഉടമകൾക്ക് ഉദ്യോഗസ്‌ഥർ സൗജന്യമായി പുക പരിശോധിച്ച് നൽകിയത്.

തിരൂരങ്ങാടി ജോയന്റ് ആർടിഒ പിഎ ദിനേശ് ബാബു, തിരൂരങ്ങാടി മോട്ടോർ വാഹന ഇൻസ്‌പെക്‌ടർമാരായ എംകെ പ്രമോദ് ശങ്കർ, പിഎച്ച് ബിജുമോൻ, അസിസ്‌റ്റന്റ് മോട്ടോർ വാഹന ഇൻസ്‌പെക്‌ടർമാരായ വികെ സജിൻ, കെ സന്തോഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനയും സർട്ടിഫിക്കറ്റും നൽകിയത്.

Read also: ജില്ലയിൽ യുവതിയെ പീഡിപ്പിച്ച് സ്വർണ്ണവും പണവും തട്ടി; യുവാവ് അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE