ജില്ലയിൽ യുവതിയെ പീഡിപ്പിച്ച് സ്വർണ്ണവും പണവും തട്ടി; യുവാവ് അറസ്‌റ്റിൽ

By Team Member, Malabar News
perinthalmanna
Representational image
Ajwa Travels

മലപ്പുറം : ജില്ലയിൽ സ്വകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരിയെ പീഡിപ്പിച്ച് സ്വർണ്ണവും പണവും തട്ടിയ കേസിൽ സ്‌ഥാപന നടത്തിപ്പുകാരനായ യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പെരിന്തൽമണ്ണയിലെ സ്വകാര്യ സ്‌ഥാപനത്തിൽ വച്ച് യുവാവ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ യുവാവിനെ അറസ്‌റ്റ് ചെയ്‌തത്‌. കുന്നപ്പള്ളി തങ്കയത്തിൽ മുഹമ്മദ് ഷരീഫ്(38) ആണ് അറസ്‌റ്റിലായത്‌.

പെരിന്തൽമണ്ണ സിഐ സജിൻ ശശി, സീനിയർ സിപിഒ ഫൈസൽ കപ്പൂർ, സിപിഒ ഷിഹാബുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. 2014ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. തുടർന്ന് വിവാഹം കഴിക്കണമെങ്കിൽ 25 ലക്ഷം രൂപ നൽകണമെന്ന് യുവാവ് ആവശ്യപ്പെട്ടു. ഇതേ തുടർന്ന് 2,64,000 രൂപയും 55 പവന്റെ സ്വർണ്ണവും യുവാവിന് താൻ കൈമാറിയതായി യുവതി പരാതിയിൽ വ്യക്‌തമാക്കുന്നുണ്ട്.

തുടർന്ന് ഇക്കാര്യങ്ങൾ പുറത്തറിയിച്ചാൽ കൊല്ലുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. എന്നാൽ പിന്നീടാണ് യുവാവ് വിവാഹിതൻ ആയിരുന്നെന്നും കുട്ടികൾ ഉണ്ടെന്നും യുവതി തിരിച്ചറിഞ്ഞത്. അതിന് ശേഷമാണ് യുവതി പോലീസിൽ പരാതി നൽകിയത്.

Read also : കാറഡുക്ക ഗ്രാമപഞ്ചായത്ത് സമ്പൂർണ ശുചിത്വ പദവിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE