റാഞ്ചി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ അക്കൗണ്ടിലെ ബ്ളൂ ടിക്ക് നീക്കം ചെയ്ത് ട്വിറ്റര്‍. വെരിഫൈ ചെയ്ത അക്കൗണ്ടുകള്‍ക്കാണ് ട്വിറ്റര്‍ ബ്ളൂ ടിക്ക് നല്‍കുന്നത്.
സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകളില്‍ അക്കൗണ്ടുണ്ടെങ്കിലും നിലവിൽ ധോണി ഒന്നിലും സജീവമല്ല. ട്വിറ്ററില്‍ 8.2 മില്യണ്‍ ഫോളോവേഴ്സ് ഉള്ള വ്യക്തിയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍.
കഴിഞ്ഞ ജനുവരി എട്ടിന് ശേഷം ധോണിയുടെ ട്വിറ്റർ അക്കൗണ്ടിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റുകൾ വന്നിട്ടില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ വര്‍ഷം വിരമിച്ച ധോണി ഇന്ത്യയ്ക്കായി രണ്ട് ലോകകപ്പുകളും ഒരു ചാമ്പ്യന്‍സ് ട്രോഫിയും നേടിയിട്ടുണ്ട്.
Read also: ആർബിഐ വായ്പാ നിരക്കുകളിൽ ഇക്കുറിയും മാറ്റമില്ല