അടി’മുടി’ മാറ്റം; സോഷ്യൽ മീഡിയ കീഴടക്കി ധോണിയുടെ കിടിലൻ ലുക്ക്

By News Desk, Malabar News
MS Dhoni's New
Ajwa Travels

റാഞ്ചി: ‘ഇത് ഞങ്ങളുടെ തലയല്ല, ഞങ്ങളുടെ ‘തല’ ഇങ്ങനല്ല’, ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്‌റ്റനും ഐപിഎല്ലിലെ സൂപ്പർ ടീം ചെന്നൈ സൂപ്പർ കിങ്‌സിന്റെ തലവനുമായ മഹേന്ദ്ര സിങ് ധോണിയുടെ പുതിയ ലുക്ക് കണ്ട് ആരാധകരുടെ പ്രതികരമാണിത്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും ട്വിറ്ററിലോ ഇൻസ്‌റ്റഗ്രാമിലോ വല്ലപ്പോഴും പ്രത്യക്ഷപ്പെട്ടാൽ വൈറൽ ആകുന്ന വ്യക്‌തിയാണ് ധോണി. ഇത്തരത്തിൽ ഒരു ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞിടെ മുംബൈയിൽ ചാരിറ്റി മൽസരം കളിച്ച ധോണിയുടെ ചിത്രങ്ങൾ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്‌ച സെലിബ്രിറ്റി ഹെയർ സ്‌റ്റൈലിസ്‌റ്റ് ആലിം ഹക്കിം ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്റ്‌ ചെയ്‌ത ധോണിയുടെ പുതിയ ചിത്രം ആരാധകരുടെ മനം കവർന്നിരിക്കുന്നത്.

 

View this post on Instagram

 

A post shared by Aalim Hakim (@aalimhakim)

മനോഹരമായ താടിയും ‘ഫങ്കി’ ഹെയർ സ്‌റ്റൈലുമായി എത്തിയ ധോണി പുതിയൊരു ട്രെൻഡിന് തന്നെ തുടക്കമിട്ടു. ആലിം ഹക്കീമിന്റെ പോസ്‌റ്റിന് താഴെ ഇരച്ചെത്തിയ ആരാധകരുടെ കൂട്ടത്തിനിടെ ബോളിവുഡിലെ സൂപ്പർ താരങ്ങളും ഇടം പിടിച്ചിട്ടുണ്ട്.

ഒരു പരസ്യചിത്രത്തിൽ അഭിനയിക്കുന്നതിന് വേണ്ടിയാണ് ധോണിയുടെ പുതിയ ലുക്ക്. ഇന്ത്യയുടെ മുൻ നായകൻ 25കാരനായ ചെറുപ്പക്കാരനായി മാറിയിരിക്കുന്നു എന്ന ഒരു ആരാധകന്റെ കമന്റ് ആയിരത്തിലേറെ ലൈക്കുകൾ വാരിക്കൂട്ടി. ഒരു യുവ സിനിമാ നടനെ പോലെയുണ്ടെന്നും ആളുകൾ പറയുന്നു.

2020 ഓഗസ്‌റ്റിൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ധോണി ഈ വർഷം ഐപിഎല്ലിൽ തിരിച്ചെത്തിയത് ആരാധകർക്ക് ഏറെ ആശ്വാസമായിരുന്നു. കോവിഡ് കാരണം നിർത്തി വെച്ച ഐപിഎല്ലിലെ ബാക്കി മൽസരങ്ങൾ സെപ്‌റ്റംബർ മുതൽ പുനഃരാരംഭിക്കും. ചെന്നൈ സൂപ്പർ കിങ്‌സിനെ കിരീടം ചൂടിക്കാൻ തങ്ങളുടെ പ്രിയപ്പെട്ട ‘തല’ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Also Read: പ്രഭാസിന്റെ ‘രാധേ ശ്യാം’അടുത്ത വർഷം; റിലീസ് തീയതിയായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE