പ്രഭാസിന്റെ ‘രാധേ ശ്യാം’അടുത്ത വർഷം; റിലീസ് തീയതിയായി

By Staff Reporter, Malabar News
radhe-shyam-movie-release
Ajwa Travels

പ്രഭാസിനെ കേന്ദ്ര കഥാപാത്രമാക്കി രാധാ കൃഷ്‌ണ സംവിധാനം ചെയ്യുന്ന ചിത്രം ‘രാധേ ശ്യാമി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ജനുവരി 14നാണ് ചിത്രം പ്രേക്ഷകർക്കരികിൽ എത്തുക. പ്രഭാസിന്റെ പുതിയ പോസ്‌റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് തീയതി പ്രഖ്യാപിച്ചത്. ചിത്രം തിയേറ്ററില്‍ തന്നെയായിരിക്കും റിലീസ് ചെയ്യുകയെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

ബഹുഭാഷാ ചിത്രമായ ‘രാധേ ശ്യാം’ വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംസിയും പ്രമോദും ചേര്‍ന്നാണ് നിർമിക്കുന്നത്. വേറിട്ടൊരു വേഷത്തിലാകും ചിത്രത്തില്‍ പ്രഭാസ് എത്തുകയെന്നത് പ്രധാന സവിശേഷതകളിൽ ഒന്നാണ്. പൂജ ഹെഡ്‌ജയാണ് ചിത്രത്തിലെ നായിക. മലയാളത്തിന്റെ പ്രിയതാരം ജയറാമും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

നേരത്തെ ‘രാധേ ശ്യാം’ ഒടിടി റിലീസായിരിക്കുമെന്ന അഭ്യൂഹങ്ങളും വന്നിരുന്നു. 400 കോടിക്ക് ചിത്രം പ്രമുഖ ഒടിടി പ്ളാറ്റ്‌ഫോമിന് വിറ്റുവെന്നും ഇതോടെ ‘രാധേ ശ്യാം’ ഒടിടി വാങ്ങിയ ഏറ്റവും വില കൂടിയ തെലുങ്കു ചിത്രമായി മാറിയെന്നും ആയിരുന്നു റിപ്പോര്‍ട്. എന്നാലിപ്പോൾ റിലീസ് പ്രഖ്യാപനത്തോടെ ഇത്തരം അഭ്യൂഹങ്ങള്‍ക്കും അവസാനമായി.

Read Also: ഇവിടെ പഴയ ശവക്കല്ലറകൾ കണ്ടെത്തുന്നത് ചെമ്മരിയാടുകളാണ്!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE