ജോയ്‌സ് ജോർജിന്റെ അശ്‌ളീല പരാമർശം; പരസ്യമായി മാപ്പ് പറയണമെന്ന് മുല്ലപ്പള്ളി

By Desk Reporter, Malabar News
Ajwa Travels

കാസർഗോഡ്: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരായ ഇടുക്കി മുൻ എംപി ജോയ്‌സ് ജോ‍ർജ് നടത്തിയ പരാമ‍ര്‍ശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. അങ്ങേ അറ്റം പ്രതിഷേധാര്‍ഹമായ പരാമര്‍ശം ആണ് ജോയ്‌സ് ജോർജിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. പരസ്യമായി മാപ്പ് പറയാൻ ജോയ്‌സ് ജോർജ് തയ്യാറാകണമെന്നും മുല്ലപ്പള്ളി കാസർഗോഡ് ആവശ്യപ്പെട്ടു.

ജോയ്‌സ് ജോർജിനെതിരെ ശക്‌തമായ പ്രക്ഷോഭം കോൺഗ്രസ് സംഘടിപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ജോയ്‌സ് ജോർജിനെതിരെ എന്ത് നടപടിയാണ് മുഖ്യമന്ത്രിയും മുന്നണിയും സ്വീകരിക്കാൻ പോകുന്നതെന്നും മുല്ലപ്പള്ളി ചോദിച്ചു.

മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പരിപാടിക്കെതിരെയും മുല്ലപ്പള്ളി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. പൊതുയോഗങ്ങൾക്ക് കൃത്രിമമായി ആളെ കൂട്ടുന്നു. മൂന്ന് മണ്ഡലങ്ങളിൽ നിന്നുള്ള പ്രവര്‍ത്തകരെ ആണ് ആളെ കൂട്ടാൻ വേണ്ടി ഓരോ പൊതുയോഗത്തിലും കൊണ്ടുവരുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

Also Read:  ഇരട്ടവോട്ട് തടയാൻ നാലിന നിര്‍ദേശങ്ങളുമായി ഹൈക്കോടതിയിൽ ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE