മുഷ്‌താഖ്‌ അലി ട്രോഫി; നിർണായക മൽസരത്തിൽ കേരളം ഇന്ന് ഹരിയാനയെ നേരിടും

By Staff Reporter, Malabar News
MALABARNEWS-IPL
Representational Image
Ajwa Travels

മുംബൈ: സയ്യിദ് മുഷ്‌താഖ്‌ അലി ട്രോഫിയിലെ നിർണായക മൽസരത്തിൽ ഇന്ന് കേരളം ഹരിയാനയെ നേരിടും. നാല് കളികളിൽ മൂന്ന് ജയം നേടിയ കേരളത്തിന് ഇന്ന് ജയിക്കേണ്ടത് അനിവാര്യമാണ്. അതേസമയം നാല് കളികളും ജയിച്ച ഹരിയാനയാകട്ടെ ഗ്രൂപ്പിൽ ഒന്നാമതാണ്. ക്വാർട്ടർ ഫൈനൽ ഉറപ്പാക്കാനാവും ഇരുടീമുകളും ഇന്ന് കളത്തിൽ ഇറങ്ങുക.

റൺനിരക്കിൽ ഹരിയാന മുന്നിൽ ആയതിനാൽ തകർപ്പൻ ജയം നേടിയാലേ കേരളത്തിന് ക്വാർട്ടർ ഫൈനൽ സാധ്യതയുള്ളൂ. അഞ്ച് എലൈറ്റ് ഗ്രൂപ്പിലെയും ഒരു പ്ളേറ്റ് ഗ്രൂപ്പിലെയും ഒന്നാം സ്‌ഥാനക്കാരും എലൈറ്റ് ഗ്രൂപ്പിൽ ഏറ്റവും മികച്ച റൺനിരക്കുള്ള രണ്ട് രണ്ടാം സ്‌ഥാനക്കാരുമാണ് നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറുക. പഞ്ചാബ്, തമിഴ്‌നാട്, ബറോഡ, രാജസ്‌ഥാന്‍, ബിഹാര്‍, എന്നിവരാണ് മറ്റ് ഗ്രൂപ്പുകളില്‍ ഒന്നാം സ്‌ഥാനത്ത്. 12 മണിക്ക് വാംഖഡെ സ്‌റ്റേഡിയത്തിൽ വച്ചാണ് മൽസരം നടക്കുന്നത്.

Read Also: കാല്‍പന്തിന്റെ മലപ്പുറം പെരുമ; കാരപ്പുറം സ്വദേശി 15കാരൻ ഷാ​ഹിദ് അ​ഫ്രീ​ദി ബംഗളൂരു എഫ്‌സിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE