മുസ്‌ലിം ലീഗ് ദേശീയ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി മലപ്പുറം ജില്ലാ സെക്രട്ടറി

By News Desk, Malabar News
Muslim League has announced its candidates
Representational Image
Ajwa Travels

മലപ്പുറം: മുസ്‌ലിം ലീഗ് ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടിയുടെ മലപ്പുറം ജില്ലാ സെക്രട്ടറി. ബിഹാര്‍ തെരഞ്ഞെടുപ്പിലെ അസാദുദ്ദീന്‍ ഒവൈസിയുടെ മുന്നേറ്റം ചൂണ്ടിക്കാട്ടിയാണ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണിശ്ശേരി ദേശീയ നേതൃത്വത്തെ വിമര്‍ശിച്ചിരിക്കുന്നത്.

Malabar News: വാളയാറില്‍ സ്‌ഫോടക വസ്‌തുക്കള്‍ പിടികൂടി

തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ ശക്‌തമായി ഇടപെടാതെ കരക്ക് കയറി നിന്ന് ന്യായം പറഞ്ഞു പോകാനില്ലെന്ന് ഒവൈസിയുടെ മുന്നേറ്റത്തെ മുന്‍നിര്‍ത്തി നൗഷാദ് മണിശ്ശേരി വിമര്‍ശിച്ചു. ബിഹാറില്‍ അസദുദ്ദീന്‍ ഉവൈസി മുന്നേറിയപ്പോള്‍ മുസ്‌ലിം ലീഗിന് മാറി നിന്ന് നോക്കി നില്‍ക്കേണ്ടി വന്ന സാഹചര്യം ചര്‍ച്ച ചെയ്യണം. ജീവകാരുണ്യവും കോടതി വ്യവഹാരങ്ങളും മാത്രം കൈകാര്യം ചെയ്‌തു കൊണ്ട് രാഷ്‌ട്രീയ ബോധം സൃഷ്‌ടിച്ചെടുക്കാനാവില്ലെന്നും നൗഷാദ് മണ്ണിശ്ശേരി കുറ്റപ്പെടുത്തി.

ഒരു പത്രത്തിനു നല്‍കിയ ലേഖനത്തിലാണ് നൗഷാദ് മണ്ണിശേരി മുസ്‌ലിം ലീഗിന്റെ ദേശീയ തലത്തിലെ നിലപാടുകള്‍ക്കെതിരെ വിമര്‍ശനം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE