വാളയാറില്‍ സ്‌ഫോടക വസ്‌തുക്കള്‍ പിടികൂടി

By News Desk, Malabar News
Representation Image
Ajwa Travels

പാലക്കാട്: വാളയാറില്‍ രേഖകളില്ലാതെ കടത്തിയ സ്‌ഫോടക വസ്‌തുക്കളായ ഏഴായിരം ജലാറ്റിന്‍ സ്‌റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളും പിടികൂടി. ഈറോഡ് നിന്ന് അങ്കമാലിയിലേക്ക് തക്കാളിയുമായി പോകുന്ന മിനിലോറിയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്‌ഫോടക വസ്‌തുക്കളാണ് പിടികൂടിയത്.

Malabar News: പാലിയേക്കരയിൽ ടോൾ പിരിവ് ഇന്ന് മുതൽ പുനരാരംഭിക്കും

മിനിലോറിയില്‍ ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ രവി, പ്രഭു എന്നിവരെ വാളയാര്‍ പോലീസ് അറസ്‌റ്റ് ചെയ്‌തു. 35 പെട്ടികളിലായിട്ടാണ് സ്‌ഫോടക വസ്‌തുക്കള്‍ ഒളിപ്പിച്ച് വച്ചിരുന്നത്. തക്കാളി പെട്ടികള്‍ക്കിടയില്‍ വച്ച് കടത്താനായിരുന്നു ശ്രമം. പാലക്കാട് ഭാഗത്തെ ക്വാറികളില്‍ ഉപയോഗിക്കാനായി കൊണ്ട് വന്നതാണോ എന്ന് സംശയിക്കുന്നുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE