നോമ്പ് കാലത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടത്തരുതെന്ന് മുസ്‌ലിം ലീഗ്

By Syndicated , Malabar News
muslim-league
Ajwa Travels

കോഴിക്കോട്: റമദാന്‍ നോമ്പു കാലത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടത്തരുതെന്ന് കമ്മീഷനോട് ആവശ്യപ്പെടുമെന്ന് മുസ്‌ലിം ലീഗ് ദേശീയ നിര്‍വാഹക സമിതി. ഗള്‍ഫുകാരെ മാത്രം പ്രവാസി വോട്ടവകാശത്തില്‍ നിന്ന് ഒഴിവാക്കിയത് ശരിയല്ലെന്നും മുസ്‌ലിം ലീഗ് വിമര്‍ശിച്ചു.

നോമ്പ് കാലത്ത് തിരഞ്ഞെടുപ്പ് നടത്തിയാല്‍ പ്രവര്‍ത്തകര്‍ക്കും സ്‌ഥാനാര്‍ഥികള്‍ക്കും ഒരു പോലെ പ്രയാസമാകുമെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി യോഗത്തിന് ശേഷം പറഞ്ഞു. കൂടാതെ എന്‍ആര്‍സി നടപടി നിര്‍ത്തിവെക്കണമെന്നും ആസാമിലെ ജനങ്ങളെ ഇന്ത്യന്‍ പൗരൻമാരായി പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപിയുടെ പ്രവര്‍ത്തനം കേരളത്തിലേക്കു മാറ്റാനുള്ള സംസ്‌ഥാന കമ്മിറ്റി തീരുമാനത്തെ ദേശീയ നിര്‍വാഹക സമിതി അംഗീകരിച്ചു. ദേശീയ തലത്തിലും സംസ്‌ഥാനങ്ങളിലും വരുന്ന വിവാദ നിയമങ്ങളെ നിയമപരമായി ചോദ്യം ചെയ്യുമെന്നും യോഗം പ്രഖ്യാപിച്ചു.

Read also: എകെ ശശീന്ദ്രനെ കോണ്‍ഗ്രസ് എസിന്റെ ഭാഗമാക്കാന്‍ കടന്നപ്പള്ളി രാമചന്ദ്രന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE