കെപിസിസി അധ്യക്ഷസ്‌ഥാനം അടഞ്ഞ അധ്യായം; കെ സുധാകരന്‍

By Staff Reporter, Malabar News
k sudhakaran
കെ സുധാകരന്‍
Ajwa Travels

കണ്ണൂര്‍: താന്‍ കെപിസിസി അധ്യക്ഷ സ്‌ഥാനത്തേക്ക് എത്തുമെന്ന ചര്‍ച്ച അടഞ്ഞ അധ്യായമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് വ്യക്‌തമാക്കിയ സാഹചര്യത്തിലാണ് സുധാകരന്റെ പ്രതികരണം.

താന്‍ പ്രായോഗിക രാഷ്‌ട്രീയക്കാരനാണെന്നും കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു. മാത്രവുമല്ല തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ മുല്ലപ്പള്ളിക്ക് താല്‍പര്യമില്ലെങ്കില്‍ പാര്‍ട്ടി അങ്ങനെയൊരു തീരുമാനം അടിച്ചേല്‍പ്പിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം, അടുത്തിടെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ച എവി ഗോപിനാഥിന്റെ വിഷയത്തിലും കെ സുധാകരന്‍ പ്രതികരിച്ചു. എവി ഗോപിനാഥിന്റെ കാര്യത്തില്‍ ഡെല്‍ഹിയില്‍ നിന്നും നേതാക്കള്‍ തിരിച്ചു വന്ന ശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്ന് സുധാകരന്‍ വ്യക്‌തമാക്കി.

Read Also: മമതാ ബാനർജി തൃണമൂൽ‌ കോൺ​ഗ്രസിന്റെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE