പാറക്കടവ്: ചെക്യാട് കായലോട്ട് താഴെ തീപൊള്ളലേറ്റ് ഗൃഹനാഥൻ മരിച്ചതിന് പിന്നാലെ മകനും മരിച്ചു. 17 വയസുകാരൻ സ്റ്റാലിഷ് ആണ് ഇന്ന് മരിച്ചത്. സ്റ്റാലിഷിന്റെ അച്ഛൻ കായലോട്ട് താഴെ റേഷൻ കടക്ക് സമീപം കീറിയപറമ്പത്ത് രാജു (48) ഇന്നലെ മരിച്ചിരുന്നു. രാജുവിന്റെ ഭാര്യ റീന (40), മകൻ സ്റ്റഫിൻ (14) എന്നിവർക്കും പൊള്ളലേറ്റിരുന്നു. ഇവർ ഗുരുതരാവസ്ഥയിലാണ്.
ചൊവ്വാഴ്ച പുലർച്ചെ 2 മണിയോടെയാണ് സംഭവം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് രാജു മരിച്ചത്. പിന്നാലെ ഇന്ന് മകനും മരണത്തിന് കീഴടങ്ങുകയായിരുന്നു. മറ്റുള്ളവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.
Read also: ലൈംഗിക ചൂഷണം; ആക്ടിവിസ്റ്റ് നദീറിനെതിരെ പരാതി