‘സർക്കാരിന് ബുദ്ധിയുണ്ട്’; നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് സുരേഷ് ഗോപി

By News Desk, Malabar News
Suresh Gopi-vishu kaineettam controversy
സുരേഷ് ഗോപി എംപി
Ajwa Travels

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ സർക്കാരിന് പിന്തുണയുമായി സുരേഷ് ഗോപി എംപി. എല്ലാ വിഷയത്തിലും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറയുന്നു. സർക്കാരിന് നല്ല ബുദ്ധിയുണ്ട്. മന്ത്രിമാർക്കും കാര്യങ്ങൾ നന്നായി മനസിലാകുന്നുണ്ടെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

സർക്കാരിന്റെ ഭാഗത്ത് നിന്ന് ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട്. സർക്കാർ ഇടപെടൽ രാജ്യതാൽപര്യത്തിന് വിരുദ്ധമാണെങ്കിൽ പ്രതികരിക്കും. അല്ലാതെ എല്ലായ്‌പ്പോഴും സർക്കാരിനെ കുറ്റം പറയേണ്ട കാര്യമില്ലെന്നും എംപി പറഞ്ഞു.

നാർക്കോട്ടിക് ജിഹാദ് വിവാദം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ പരിഗണിച്ചില്ല. ഉത്തരവാദിത്തപ്പെട്ട സ്‌ഥാനങ്ങളിൽ ഇരിക്കുന്നവർ നടത്തുന്ന പ്രസ്‌താവനകൾക്ക് സർക്കാർ മറുപടി പറയേണ്ട കാര്യമില്ലെന്നായിരുന്നു വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിനെ പിന്തുണച്ചാണ് സുരേഷ് ഗോപി രംഗത്തെത്തിയത്.

Also Read: നിയന്ത്രണ രേഖയില്‍ നുഴഞ്ഞകയറ്റ ശ്രമം തുടരുന്നു; നിരീക്ഷണം ശക്‌തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE