ഇമ്മാനുവൽ മാക്രോണിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി

By Staff Reporter, Malabar News
Macron_Narendra modi_Malabar news
Representational Image
Ajwa Travels

ന്യൂഡെൽഹി: ഫ്രഞ്ച് പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവല്‍ മാക്രോണിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രാന്‍സിന്റെ പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എന്റെ സുഹൃത്ത് ഇമ്മാനുവല്‍ മാക്രോണിന് അഭിനന്ദനങ്ങള്‍ ! ഇന്ത്യ-ഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തം ഊട്ടിയുറപ്പിക്കാന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നത് തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു; നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.

തീവ്ര വലതുപക്ഷ സ്‌ഥാനാർഥിയായ മറൈന്‍ ലെ പെന്നിനെയാണ് മാക്രോണ്‍ പരാജയപ്പെടുത്തിയത്. 58.2 ശതമാനം വോട്ടാണ് മാക്രോണ്‍ സ്വന്തമാക്കിയത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഫ്രാന്‍സില്‍ ഒരു പുതിയ യുഗം ഉണ്ടാകുമെന്ന് വിജയത്തിന് ശേഷം നടത്തിയ ആദ്യത്തെ അഭിസംബോധനയില്‍ മാക്രോണ്‍ പറഞ്ഞു.

ഈ രാജ്യത്തെ പലരും എനിക്ക് വോട്ട് ചെയ്‌തത് അവര്‍ എന്റെ ആശയങ്ങളെ പിന്തുണച്ചതു കൊണ്ടല്ല, മറിച്ച് തീവ്ര വലതുപക്ഷത്തിന്റെ ആശയങ്ങളെ അകറ്റി നിര്‍ത്താനാണ്. ഞാന്‍ അവരോട് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു, വരും വര്‍ഷങ്ങളില്‍ അവരോട് കടപ്പെട്ടിരിക്കുന്നു. ഫ്രാന്‍സില്‍ ആരും വഴിയരികില്‍ ഉപേക്ഷിക്കപ്പെടില്ല; മാക്രോൺ വ്യക്‌തമാക്കി.

Read Also: ഗതാഗതമന്ത്രി ഇന്ന് കെഎസ്ആർടിസി തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE