രാജ്യത്ത് റെക്കോർഡ് എണ്ണം ഡോക്‌ടർമാർ അടുത്ത 10 വർഷത്തിൽ ഉണ്ടാകും; പ്രധാനമന്ത്രി

By Team Member, Malabar News
Ajwa Travels

ന്യൂഡെൽഹി: അടുത്ത 10 വർഷത്തിനുള്ളിൽ രാജ്യത്ത് റെക്കോർഡ് എണ്ണം ഡോക്‌ടർമാർ ഉണ്ടാകുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടാതെ ഗുജറാത്തിലെ എല്ലാ ജില്ലകളിലും ഒരു മെഡിക്കൽ കോളജ് എങ്കിലും ഉണ്ടാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുജറാത്തിലെ കുച്ഛ്‌ ജില്ലയിൽ കെകെ പട്ടേൽ മൾട്ടി സ്‍പെഷ്യാലിറ്റി ആശുപത്രി രാജ്യത്തിന് സമർപ്പിച്ചതിനു ശേഷം സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌.

എല്ലാ ജില്ലയിലും ഒരു മെഡിക്കൽ കോളജെങ്കിലും സ്‌ഥാപിച്ച് മെഡിക്കൽ വിദ്യാഭ്യാസം എല്ലാവരിലും എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും, ഇത് രാജ്യത്തെ ഡോക്‌ടർമാരുടെ എണ്ണം വർധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 20 വർഷങ്ങൾക്കു മുൻപ് ഗുജറാത്തിൽ ആകെ 9 മെഡിക്കൽ കോളജുകളേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ഇപ്പോൾ അത് മെച്ചപ്പെട്ടിട്ടുണ്ടെന്നും, ഇപ്പോൾ ഇവിടെ എയിംസും 3 ഡസനിലധികം മെഡിക്കൽ കോളജുകളും ഉണ്ടെന്നും പ്രധാനമന്ത്രി വ്യക്‌തമാക്കി.

Read also: ഒഴിവുകൾ നികത്തണം; കോടതികൾക്ക് അധിക ഭാരമെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE