ഒഴിവുകൾ നികത്തണം; കോടതികൾക്ക് അധിക ഭാരമെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്

By Staff Reporter, Malabar News
chief justice-nv ramana
ചീഫ് ജസ്‌റ്റിസ് എൻവി രമണ
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് ആവശ്യത്തിന് കോടതികള്‍ ഇല്ലാതെ നീതി നടപ്പാവില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എന്‍വി രമണ. കോടതികള്‍ക്ക് നിലവില്‍ അമിതഭാരമാണ്. കോടതികളിലെ ഒഴിവുകള്‍ കൃത്യസമയത്ത് നികത്തുന്നില്ല. ഇക്കാര്യം ബ്യൂറോക്രസി ലളിതമായി കാണുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഹൈദരാബാദിലെ ജുഡീഷ്യല്‍ കോണ്‍ഫറന്‍സിലാണ് ചീഫ് ജസ്‌റ്റിസിന്റെ പ്രതികരണം. സുപ്രീം കോടതി തന്നെ വിവിധയിടങ്ങളില്‍ നടത്തിയ സര്‍വേകളില്‍ വലിയ ഒഴിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ജുഡീഷ്യല്‍ ഓഫിസര്‍മാരെ ആശങ്കപ്പെടുത്തുന്ന കണക്കുകളായതിനാല്‍ അത് വെളിപ്പെടുത്തുന്നില്ല.

കേസുകള്‍ തീര്‍പ്പാക്കാനുള്ള നീണ്ട കാലതാമസം മാറ്റേണ്ടതുണ്ട്. കോടതിയിലെ അടിസ്‌ഥാന സൗകര്യങ്ങളിലും മാറ്റമുണ്ടാകണം. ഒഴിവുകളും അടിസ്‌ഥാന സൗകര്യങ്ങളിലെ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഉദ്യോഗസ്‌ഥ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read Also: ആർഎസ്‌എസിന് ശത്രുതയെന്ന് മൊഴി; സുബൈർ വധക്കേസ് അന്വേഷിക്കാൻ സിഐമാരുടെ സംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE