എറണാകുളത്ത് നാവിക സേനയുടെ ​ഗ്ലൈഡർ തകർന്നു വീണു

By Desk Reporter, Malabar News
cochi-navy-glider_2020-Oct-04
പരിശീലന പറക്കലിനിടെ തകർന്നു വീണ നാവിക സേനയുടെ ​ഗ്ലൈഡർ
Ajwa Travels

കൊച്ചി: എറണാകുളത്ത് പരിശീലന പറക്കലിനിടെ നാവികസേനയുടെ ഗ്ലൈഡർ തകർന്ന് വീണു. ഗ്ലൈഡറിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. നാവികസേനയുടെ ആസ്‌ഥാനത്തിന് സമീപത്തുള്ള തോപ്പുംപടി ബിഒടി പാലത്തിന് സമീപമുള്ള നടപ്പാതയിലേക്കാണ് ഗ്ലൈഡർ തകർന്ന് വീണത്. പരിക്കേറ്റവരെ നാവികസേനയുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല.

രണ്ട് പേർക്ക് സഞ്ചരിക്കാവുന്ന, പരിശീലന പറക്കലിന് ഉപയോഗിക്കുന്ന ചെറുവിമാനമാണ് ​ഗ്ലൈഡർ. ഇന്ന് രാവിലെ നാവിക സേനയുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പരിശീലനത്തിനായി പോകുമ്പോഴാണ് അപകടത്തിൽ പെട്ടത്. ബിഒടി പാലത്തിന് സമീപത്തുള്ള റോഡിന്റെ ഒഴിഞ്ഞ ഭാഗത്തേക്കാണ് ​ഗ്ലൈഡർ തകര്‍ന്നു വീണത്. ഗ്ലൈഡര്‍ സംഭവ സ്‌ഥലത്തു നിന്നും മാറ്റിയിട്ടുണ്ട്.

Also Read:  സസ്‌പെന്‍ഷന്‍ നടപടി; പുതിയ മാര്‍ഗരേഖ; ആരോഗ്യ പ്രവര്‍ത്തകരുടെ സമരം ശക്‌തമാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE