തെന്നിന്ത്യൻ താരം നാനിയും നസ്രിയയും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ ‘ആഹാ സുന്ദരാ'(അന്തേ സുന്ദരനികി)യുടെ ടീസർ പുറത്ത് പുറത്തുവിട്ടു. മൈത്രി മൂവി മേക്കേഴ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തത്.
നസ്രിയ ആദ്യമായി തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ് ‘ആഹാ സുന്ദരാ’. ഒരു റൊമാന്റിക്ക് കോമഡി എന്റർടെയ്നറായ ചിത്രം വിവേക് അത്രേയയാണ് സംവിധാനം ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമാണം.
ജൂൺ 10ന് ചിത്രം പ്രേക്ഷകർക്കരികിലെത്തും. സിനിമയിൽ ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. നാനിയുടെ 28ആം ചിത്രം കൂടിയാണിത്. രോഹിണി, നദിയ മൊയ്തു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നികേത് ബൊമ്മി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ രവിതേജ ഗിരിജലയാണ്. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
Most Read: ജഹാംഗീർപുരിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നു; അടിയന്തര നീക്കം