നെടുമ്പാശേരിയിൽ വിദേശ കറൻസിയുമായി യാത്രക്കാരൻ പിടിയിൽ

By Syndicated , Malabar News
saudi-riyal-seized
Ajwa Travels

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശ കറൻസിയുമായി ആലുവ സ്വദേശിയായ യാത്രക്കാരനെ കസ്‌റ്റംസ്‌ പിടികൂടി. 42 ലക്ഷത്തിന്റെ സൗദി റിയാലാണ് പിടികൂടിയത്. ഇന്ന് രാവിലെ കൊച്ചിയിൽ നിന്നും ദുബായിലേക്ക് പോകാനെത്തിയ യാത്രക്കാരന്റെ ബാഗിൽ ഒളിപ്പിച്ച നിലയിലാണ് സൗദി റിയാൽ കണ്ടെത്തിയത്.

നെടുമ്പാശേരി വിമാനത്താവളത്തിൽ കഴിഞ്ഞ കുറച്ചു നാളുകളായി സ്വർണക്കടത്തും, വിദേശ കറൻസി കടത്തും വ്യാപകമായി നടക്കുന്നുണ്ടെന്ന വിവരം കസ്‌റ്റംസിന് ലഭിച്ചിരുന്നു. തുടർന്നാണ് പരിശോധന ശക്‌തമാക്കിയത്. പിടിയിലായ ആലുവ സ്വദേശിക്ക് എവിടെ നിന്നാണ് ഇത്രയധികം വിദേശ കറൻസി ലഭിച്ചത് എന്നതടക്കമുള്ള വിവരങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഇയാളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

Read also: ‘ഞാൻ ഒരു തീവ്രവാദിയല്ല’; വിചാരണയ്‌ക്കിടെ ഷർജീൽ ഇമാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE