കണ്ണൂര്‍: അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും വിദേശ കറന്‍സി പിടികൂടി. 23 ലക്ഷം രൂപയുടെ വിദേശ കറന്‍സിയാണ് ഷാര്‍ജയിലേക്ക് പോകാനെത്തിയ ഇബ്രാഹിം എന്നയാളില്‍ നിന്നും പിടികൂടിയത്. കാസര്‍ഗോഡ് സ്വദേശിയാണ് ഇയാള്‍.
ഇബ്രാഹിമില്‍ നിന്ന് യൂറോ, യുഎഇ ദിര്‍ഹം, സൗദി റിയാല്‍ എന്നിവയാണ് പിടികൂടിയതെന്ന് കസ്‌റ്റംസ് അറിയിച്ചു. കസ്‌റ്റംസും സുരക്ഷാ വിഭാഗവും സംയുക്‌തമായാണ് പരിശോധന നടത്തിയത്. ഇബ്രാഹിമിനെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും പരിശോധന വ്യാപിപ്പിക്കുമെന്നും അധികൃതര്‍ വ്യക്‌തമാക്കി.
Malabar News: എലത്തൂരിൽ യുഡിഎഫിന് പ്രചാരണത്തിൽ ആളില്ല; നിലപാട് കടുപ്പിച്ച് ഡിസിസി