നെടുമ്പാശേരി അപകടം; കാറിൽ നാലുപേർ, 19കാരന് മദ്യം വിളമ്പിയ ബാറുകൾക്കെതിരെ കേസ്

മദ്യപിക്കാനുള്ള നിയമാനുസൃതമായ പ്രായം തികയാത്ത 19കാരനായ സുഹൈൽ മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചിരുന്നതായാണ് കണ്ടെത്തൽ.

By Senior Reporter, Malabar News
nedumbassery-road-accident-suhail-sajeev
സുഹൈൽ സജീവ്

കൊച്ചി: നെടുമ്പാശേരി അത്താണിയിൽ സ്‌കൂട്ടറിൽ കാറിടിച്ച് രണ്ടു യുവതികൾ ഉൾപ്പടെ മൂന്നുപേർ മരിച്ച സംഭവത്തിൽ നടപടി തുടർന്ന് പോലീസ്. കേസിലെ പ്രതിയായ സുഹൈൽ സജീവ് ഓടിച്ചിരുന്ന മിനി കൂപ്പറിൽ അപകട സമയത്ത് നാലുപേർ ഉണ്ടായിരുന്നുവന്നാണ് പോലീസിന്റെ കണ്ടെത്തൽ.

സുഹൈൽ സജീവിനും നിനവിനും പുറമെ രണ്ടുപേർ കൂടി കാറിന്റെ പിൻസീറ്റിൽ ഉണ്ടായിരുന്നു. ഇവരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇരുവരുടെയും അറസ്‌റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് പോലീസ് നൽകുന്ന വിവരം. അപകടത്തിൽപ്പെട്ട കാർ ഓടിച്ച സുഹൈലിന് മദ്യം വിളമ്പിയ മൂന്ന് ബാറുകൾക്കെതിരെയും നടപടിയുണ്ടാകും.

ഇതുസംബന്ധിച്ച് എക്‌സൈസ് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ബാർ ഉടമകൾക്കെതിരെ കേസെടുക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കാൻ എക്‌സൈസ് കമ്മീഷണർക്കും എറണാകുളം എക്‌സൈസ് ജോയിന്റ് കമ്മീഷണർക്കും നിർദ്ദേശം നൽകിയതായാണ് വിവരം. മദ്യപിക്കാനുള്ള നിയമാനുസൃതമായ പ്രായം തികയാത്ത 19കാരനായ സുഹൈൽ മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചിരുന്നതായാണ് കണ്ടെത്തൽ.

വൈറ്റില, പാലാരിവട്ടം എന്നിവിടങ്ങളിലെ ബാറുകളിലും ഇടപ്പള്ളിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ബാറിലും കയറി മദ്യപിച്ച് ലക്കുകെട്ടാണ് സുഹൈൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയത്. സുഹൈൽ മറ്റു ലഹരിവസ്‌തുക്കൾ ഉപയോഗിച്ചിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. അപകടത്തിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്.

അപകടത്തിന്റെ പോലീസ് റിപ്പോർട് കിട്ടിയാൽ ലൈസൻസ് റദ്ദാക്കാനാണ് നീക്കം. അതേസമയം, സുഹൈലിനെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്‌ച പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു അപകടം. വിമാനതാവളത്തിന്റെ ഭാഗത്തുനിന്ന് അമിതവേഗത്തിൽ വന്ന മിനി കൂപ്പർ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.

സ്‌കൂട്ടർ യാത്രികരായ സൗത്ത് കർണാടക സ്വദേശി ഇജാസ് (21), വയനാട് സ്വദേശിനി ദേവിക (21), പാലക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് മരിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്തെ ചായക്കടയിൽ നിന്ന് ചായ കുടിച്ചശേഷം അത്താണി ഭാഗത്തേക്ക് സ്‌കൂട്ടറിൽ പോവുകയായിരുന്നു ഇവർ. ഈ സമയം കാർ സ്‌കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു.

മരിച്ച മൂന്നുപേരും തൃക്കാക്കരയിലെ സുക്കോയ ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരായിരുന്നു. അപകടത്തിന് ശേഷം നാട്ടുകാർ കാർ ഡ്രൈവറായ സുഹൈലിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സുഹൈൽ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് പോലീസിന്റെ റിപ്പോർട്. അപകട സമയത്ത് കാർ മണിക്കൂറിൽ 218 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സുഹൈലിന്റെ പിതാവിന്റെ പേരിലുള്ളതാണ് വാഹനം.

Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE