നീലേശ്വരം ജിഎച്ച്എസ്‌ അധ്യാപകൻ നാസർ മാഷ് നിര്യാതനായി

By Desk Reporter, Malabar News
Neeleswaram GHS Teacher Nasser Mash Dies

കോഴിക്കോട്: ജില്ലയിലെ നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനായ പൊയിൽ-മുണ്ടുപാറ കൊറ്റിവട്ടം നാസർ മാഷ് (49) നിര്യാതനായി. ഇന്നലെ, ചൊവ്വാഴ്‌ച രാത്രി എട്ടുമണിയോടെ നെഞ്ചു വേദനയെ തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നീലേശ്വരം സ്‌കൂളിന്റെ എല്ലാ കാര്യങ്ങളിലും പ്രത്യേകശ്രദ്ധ പുലർത്തിയിരുന്ന മികവുറ്റ അധ്യാപകനായിരുന്നു നാസർ മാഷ്‌. മുണ്ടുപാറ ഹയാത്തുൽ ഇസ്‌ലാം മദ്രസ ജനറൽ സെക്രട്ടറിയുമായിരുന്നു. നാടിനും വിദ്യാർഥികൾക്കും ഏറെ ഉപകാരപ്രദമായിരുന്ന മാഷുടെ പെട്ടെന്നുള്ള വിയോഗം കുടുംബത്തിനെ മാത്രമല്ല, നാട്ടുകാരെയും വിദ്യാർഥികളെയും സഹപ്രവത്തകരെയും ഏറെ ദുഃഖത്തിലാഴ്‌ത്തുന്നു.

മാതാവ് പാത്തുമ്മയാണ്. കോഴിക്കോട്‌ എംഎംഎൽപി സ്‌കൂൾ അധ്യാപിക റസീന ഭാര്യയും നയീം, ഹസീം, തമീം എന്നിവർ മക്കളുമാണ്. ഖബറടക്കം ഇന്ന്, സെപ്റ്റംബർ ഒന്നാം തീയതി ബുധനാഴ്‌ച രാവിലെ 9.30ന് മുണ്ടുപാറ മുഹ്‌യുദ്ധീൻ ജുമാമസ്‌ജിദ്‌ ഖബർസ്‌ഥാനിൽ നിർവഹിക്കും.

Most Read: ‘മതവികല ഭ്രാന്തൻ’ ഇബ്‌നു വഹാബിനെ മഹത്വവൽകരിക്കുന്ന പാഠഭാഗം പിൻവലിക്കുക; എസ്‌എസ്‌എഫ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE