‘മതവികല ഭ്രാന്തൻ’ ഇബ്‌നു അബ്‌ദുൽ വഹാബിനെ മഹത്വവൽകരിക്കുന്ന പാഠഭാഗം പിൻവലിക്കുക; എസ്‌എസ്‌എഫ്

By Desk Reporter, Malabar News
Ibnu Abdul Wahhab _ Ibn Abdul Wahhab
Representational Image
Ajwa Travels

ഇസ്‌ലാമിനെ വികല വൽകരിക്കുന്നതിലും തീവ്ര വൽകരിക്കുന്നതിലും മുഖ്യപങ്കുവഹിച്ച ഇബ്‌നു അബ്‌ദുൽ വഹാബിനെ മഹത്വവൽകരിച്ചു കൊണ്ടുള്ള എംഎ അറബിക് പാഠഭാഗങ്ങൾ പിൻവലിക്കണമെന്ന് എപി വിഭാഗം സുന്നി സംഘടനയുടെ വിദ്യാർഥി പ്രസ്‌ഥാനമായ സുന്നി സ്‌റ്റുഡന്റ്സ് ഫെഡറേഷൻ (എസ്‌എസ്‌എഫ്) ആവശ്യപ്പെട്ടു.

ക്രൂരനായ മതവികല ഭ്രാന്തനെന്ന് മാത്രം ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട ഒരു വ്യക്‌തിയെ അനാവശ്യ അലങ്കാരങ്ങൾ നൽകി പാഠപുസ്‌തകത്തിൽ അവതരിപ്പിക്കുന്നത് അത്യന്തം അപകടകരവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്നും എസ്‌എസ്‌എഫ് അവകാശപ്പെട്ടു.

ഇബ്‌നു അബ്‌ദുൽ വഹാബും സംഘവും നടത്തിയ അക്രമപരമ്പരകളെ സംബന്ധിച്ച് ഇ മൊയ്‌തുമൗലവിയും, വഹാബി നേതാവായിരുന്ന ഇകെ മൗലവിയുടെ പത്രാധിപത്യത്തിൽ ഇറങ്ങിയിരുന്ന അൽ ഇത്തിഹാദ് മാസികയും എഴുതിയിട്ടുണ്ടെന്നും എസ്‌എസ്‌എഫ് പുറത്തിറക്കിയ പ്രതിഷേധ പത്രകുറിപ്പിൽ പറഞ്ഞു. കുറിപ്പിന്റെ പൂർണരൂപം:

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംഎ അറബിക് വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ പാഠപുസ്‌തകത്തിൽ സലഫി- വഹാബി മൂവ്മെന്റിന്റെ സ്‌ഥാപകനും, പാരമ്പര്യ ഇസ്‌ലാമിന്റെ വൈരിയുമായ ഇബ്‌നു അബ്‌ദുൽ വഹാബിനെ മഹത്വവൽകരിച്ചു കൊണ്ടുള്ള പാഠഭാഗങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇത് അത്യന്തം അപകടകരവും അംഗീകരിക്കാൻ കഴിയാത്തതുമാണ്.

Withdraw the Lesson that glorifies ibn abdul wahhabമതപരിഷ്‌കരണ പുറന്തോടണിഞ്ഞ് തീവ്ര ആശയങ്ങൾ പ്രചരിപ്പിക്കുകയും ഇസ്‌ലാമിന്റെ തനിമയെ നശിപ്പിക്കുകയും ചെയ്‌തഇബ്‌നു അബ്‌ദുൽ വഹാബിനെ കലർപ്പില്ലാത്ത ഇസ്‌ലാമിന്റെ വക്‌താവായാണ് വിവാദ പുസ്‌തകത്തിൽ അവതരിപ്പിക്കുന്നത്.

പൂർണ്ണ വായനയ്ക്ക്

Most Read: ജാലിയൻ വാലാബാഗ് നവീകരണം; ‘രക്‌തസാക്ഷിത്വത്തിന്റെ അർഥം അറിയാത്തവർക്കേ ഇതിന് കഴിയൂ’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE