അയൽവാസി പെട്രോൾ ബോംബെറിഞ്ഞു; മധ്യവയസ്‌കന് ഗുരുതര പരിക്ക്

By Staff Reporter, Malabar News
petrol bomb
Representational Image
Ajwa Travels

തിരുവനന്തപുരം: അയൽവാസി പെട്രോൾ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച ഭിന്നശേഷിക്കാരന്റെ നില ഗുരുതരം. നെയ്യാറ്റിൻകര അരുവിയോട് സ്വദേശി 47കാരനായ വര്‍ഗീസാണ് ഗുരുതരാവസ്‌ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്. വർഗീസിന്റെ അയൽവാസി സെബാസ്‌റ്റിയനാണ് വീട്ടിലേക്ക് ബോംബെറിഞ്ഞത്.

ബുധനാഴ്‌ച രാവിലെയാണ് സംഭവം. അയൽവാസികളായ വർഗീസും സെബാസ്‌റ്റിയനും തമ്മിൽ സ്വരച്ചേർച്ചയിൽ അല്ലായിരുന്നു. ഇരുവരും തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് സെബാസ്‌റ്റിയൻ വർഗീസിന്റെ വീട്ടിലേക്ക് പെട്രോൾ ബോംബ് എറിയുകയായിരുന്നു.

ബോംബ് പൊട്ടിയതോടെ തീ പടര്‍ന്നു. ശരീരമാസകലം പൊള്ളലേറ്റ വർഗീസ് ബേൺസ് ഐസിയുവിൽ ചികിൽസയിലാണ്. 85 ശതമാനത്തിലധികം പൊള്ളലേറ്റതായാണ് വിവരം. നാട്ടുകാരാണ് വര്‍ഗീസിനെ ആശുപത്രിയിലെത്തിച്ചത്.

Read Also: മണി ചെയിൻ മാതൃകയിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ്; രണ്ട് പേർ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE