സൗജന്യമാണേ! കിടിലന്‍ ഓഫറുമായി നെറ്റ്ഫ്ളിക്‌സ്

By Staff Reporter, Malabar News
technology image_malabar news
Ajwa Travels

ഉപയോക്‌താക്കള്‍ക്ക് വീഡിയോകള്‍ സൗജന്യമായി ആസ്വദിക്കാന്‍ അവസരമൊരുക്കി നെറ്റ്ഫ്ളിക്‌സ്. സ്ട്രീം ഫെസ്‌റ്റ് എന്ന പേരില്‍ 48 മണിക്കൂര്‍ നേരത്തേക്ക് വീഡിയോകള്‍ സൗജന്യമായി ആസ്വദിക്കുവാനുള്ള അവസരമാണ് ഒടിടി പ്‌ളാറ്റ്‌ഫോമുകളിലെ ആഗോള ഭീമനായ നെറ്റ്ഫ്ളിക്‌സ് ഉപഭോക്‌താക്കള്‍ക്ക് നല്‍കുന്നത്. ഡിസംബര്‍ നാലുമുതല്‍ ആണ് ഈ ഓഫര്‍ ലഭിക്കുക.

കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സിനെ ലക്ഷ്യമിട്ടാണ് കമ്പനി ഈ വമ്പന്‍ ഓഫറുമായി എത്തിയിരിക്കുന്നത്. ഡിസംബര്‍ നാലിന് ശേഷമുള്ള 48 മണിക്കൂറില്‍ ആസ്വാദകന് പ്‌ളാറ്റ്‌ഫോമിലെ എന്തും എത്രവട്ടം വേണമെങ്കിലും സൗജന്യമായി കാണാം.

Read Also: അറ്റ്ലീ ചിത്രത്തില്‍ കിംഗ് ഖാന്‍ ഇരട്ട വേഷത്തിലെന്ന് സൂചന

30 ദിവസത്തെ ഫ്രീ ട്രയല്‍ എന്ന പേരില്‍ നേരത്തെ നെറ്റ്ഫ്ളിക്‌സ് ഓഫര്‍ നല്‍കിയിരുന്നു. എന്നാല്‍. ഇപ്പോഴുള്ള ഓഫര്‍ അങ്ങനെയല്ല. 48 മണിക്കൂര്‍ വീഡിയോകള്‍ കാണാന്‍ ഉപയോക്‌താക്കള്‍ക്ക് രജിസ്ട്രേഷനില്ലാതെയും സാധിക്കും. മാത്രവുമല്ല, 48 മണിക്കൂര്‍ നേരത്തെ ഉപയോഗം കഴിഞ്ഞാല്‍ നെറ്റ്ഫ്ളിക്‌സ് ഉപഭോക്‌താക്കളില്‍ നിന്ന് പണം ഈടാക്കുകയും ഇല്ല. ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ഈ 48 മണിക്കൂര്‍ നേരത്തെ സ്ട്രീം ഫെസ്‌റ്റ് ഓഫര്‍ വിജയകരമായാല്‍ അത് മറ്റ് വിപണികളിലും ആവര്‍ത്തിക്കാന്‍ ആണ് നെറ്റ്ഫ്‌ളിക്‌സ് അധികൃതരുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE