ഗോകുലം കേരളയ്‌ക്ക് പുതിയ കോച്ച്

By News Bureau, Malabar News
Ajwa Travels

കോഴിക്കോട്: ഐ ലീഗ് ചാംപ്യന്‍മാരായ ഗോകുലം കേരളയ്‌ക്ക് പുതിയ കോച്ച്. കാമറൂണ്‍ ദേശീയ ടീമിന്റെ മുന്‍ താരവും യൂത്ത് ടീമുകളുടെ മുഖ്യ പരിശീലകനുമായിരുന്ന റിച്ചാര്‍ഡ് ടോവയെയാണ് പുതിയ കോച്ചായി നിയമിച്ചത്.

സ്‌ഥാനമൊഴിഞ്ഞ ഇറ്റാലിയന്‍ കോച്ച് വിന്‍സെന്‍സോ അന്നീസിന് പകരമാണ് 52കാരനായ ടോവയുടെ നിയമനം. യുവേഫ പ്രോ ലൈസന്‍സ് നേടിയ പരിശീലകനാണ് റിച്ചാര്‍ഡ് ടോവ.

2020ല്‍ ആണ് ഇറ്റലിക്കാരനായ അന്നീസ് ഗോകുലം കേരള എഫ്‌സിയില്‍ എത്തിയത്. 23ആം വയസ് മുതല്‍ പരിശീലകകുപ്പായം അണിഞ്ഞ അന്നീസ് ഐ ലീഗില്‍ ഗോകുലത്തിന് കന്നിക്കിരീടം സമ്മാനിച്ചതോടെയാണ് ഇന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ടത്. 60.42 ആണ് അന്നീസിന്റെ ശിക്ഷണത്തിന് കീഴില്‍ ഗോകുലം കേരള എഫ്‌സിയുടെ വിജയ ശതമാനം. അന്നീസിന്റെ ശിക്ഷണത്തില്‍ 48 മൽസരങ്ങള്‍ കളിച്ച ഗോകുലം കേരള 29 ജയം നേടി, 10 സമനിയും ഒമ്പത് തോല്‍വിയും വഴങ്ങി.

Most Read: ഭരണഘടനാ വിരുദ്ധ പരാമർശം; മന്ത്രി സജി ചെറിയാൻ രാജിവെക്കില്ല 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE