സമസ്‌തക്ക് മലപ്പുറം ജില്ലയിൽ പുതിയ ഭാരവാഹികൾ

സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മലപ്പുറം ജില്ലാ ഭരണത്തിന് പൊൻമള അബ്‌ദുൽ ഖാദർ മുസ്‌ലിയാർ പ്രസിഡണ്ടായ പുതിയ നേതൃത്വം നിലവിൽ വന്നു.

By Desk Reporter, Malabar News
New office bearers for Samastha Malappuram
പൊൻമള അബ്‌ദുൽ ഖാദിർ മുസ്‌ലിയാർ, പൊൻമള മൊയ്‌തീൻകുട്ടി ബാഖവി, തെന്നല അബൂ ഹനീഫൽ ഫൈസി
Ajwa Travels

മലപ്പുറം: പൊൻമള അബ്‌ദുൽ ഖാദർ മുസ്‌ലിയാർ ജില്ലയുടെ പ്രസിഡണ്ടായും ജനറൽ സെക്രട്ടറിയായി പൊൻമള മൊയ്‌തീൻകുട്ടി ബാഖവിയും ട്രഷററായി തെന്നല അബൂ ഹനീഫൽ ഫൈസിയും ഉൾപ്പടുന്നതാണ് സമസ്‌തയുടെ പുതിയ ജില്ലാ കമ്മിറ്റി.

മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർ, താനാളൂർ അബ്‌ദു മുസ്‌ലിയാർ, സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, ഒകെ അബ്‌ദുറശീദ് മുസ്‌ലിയാർ ഒതുക്കുങ്ങൽ എന്നിവരാണ് പുതിയ വൈസ് പ്രസിഡണ്ടുമാർ. ഇവരെ കൂടാതെ, നാല് സെക്രട്ടറിമാരും കമ്മിറ്റിയിലുണ്ട്.

അലവി സഖാഫി കൊളത്തൂർ, ടിടി മഹ്‌മൂദ്‌ ഫൈസി പറമ്പൂർ, കെപി മിഖ്‌ദാദ് ബാഖവി ചുങ്കത്തറ, ഇബ്രാഹിം ബാഖവി മേൽമുറി എന്നിവരാണ് സെക്രട്ടറിമാർ. പുതിയ ജില്ലാ ഭാരവാഹികളുടെ ഉത്തരവാദിത്തം 20242027 വർഷത്തേക്കാണ്.

MOST READ | തലച്ചോറിൽ ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE