ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അജിത്ത് ചിത്രം ‘വലിമൈ’യുടെ പ്രൊമോ വീഡിയോ പുറത്ത്. എച്ച് വിനോദ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ബൈക്ക് ചേസ് ആക്ഷൻ സീനിന്റെ പ്രൊമോ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
‘വലിമൈ’ ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു ഇപ്പോഴിതാ പുതിയ പ്രൊമോയും സിനിമാസ്വാദകർ ഏറ്റെടുത്തിരിക്കുകയാണ്.
തിയേറ്ററുകളില്‍ ‘വലിമൈ’ വിസ്‍മയമാകും എന്ന് ഉറപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ബൈക്ക് ചേസ് അടക്കമുള്ള രംഗങ്ങള്‍ ‘വലിമൈ’യുടെ ആകര്‍ഷണമായിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ ശരിവെക്കുന്നത് പുതിയ വീഡിയോ.
ഫെബ്രുവരി 24ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബേവ്യൂ പ്രൊജക്‌ട്സ് എല്‍എല്‍പിയുടെ ബാനറിൽ ബോണി കപൂർ നിർമിക്കുന്ന ചിത്രത്തിൽ പോലീസ് വേഷത്തിലാണ് അജിത്ത് എത്തുന്നത്. ഒരിടവേളയ്‌ക്ക് ശേഷമാണ് താരം പോലീസ് വേഷം കൈകാര്യം ചെയ്യുന്നത്.
പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ‘വലിമൈ’ക്കായി സംഗീത സംവിധാനം ഒരുക്കുന്നത് യുവൻ ശങ്കര്‍ രാജയാണ്. നിരവ് ഷാ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
Most Read: ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ; പിഎസ്‌ജി നാളെ റയലിന് എതിരെ ഇറങ്ങും