ജനിതക മാറ്റം വന്ന കൊറോണ വൈറസ്; രാജ്യത്ത് പുതിയ കേസുകളില്ല

By Staff Reporter, Malabar News
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതക മാറ്റം വന്ന കൊറോണ വൈറസ് രാജ്യത്ത് പുതുതായി ആര്‍ക്കും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. രാജ്യത്ത് അതിതീവ്ര വൈറസ് ബാധിച്ചവരുടെ എണ്ണം നിലവില്‍ 116 ആയി തുടരുകയാണെന്ന് മന്ത്രാലയം വ്യക്‌തമാക്കി.

രാജ്യത്ത് പുതിയ കോവിഡ് കേസുകളിലും സജീവമായ കേസുകളിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത് എന്നാണ് കണക്കുകള്‍ വ്യക്‌തമാക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളില്‍ സജീവമായ കേസുകള്‍ രണ്ട് ശതമാനത്തില്‍ താഴെ മാത്രമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,144 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. രാജ്യത്തെ സജീവ കേസുകള്‍ 2,08,826 ആയി കുറഞ്ഞു. കഴിഞ്ഞ 10 ദിവസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പ്രതിദിനം 20,000 ത്തില്‍ താഴെ മാത്രമാണ് പുതിയ കേസുകള്‍.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 17,170 പേര്‍ രോഗമുക്‌തിയും നേടിയിട്ടുണ്ട്. 5,011 പേര്‍ രോഗമുക്‌തി നേടിയ കേരളത്തിലാണ് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് മുക്‌തരായത്.
കൂടാതെ 24 മണിക്കൂറിനിടെ മഹാരാഷ്‌ട്രയില്‍ 3,039 പേരും ഉത്തര്‍പ്രദേശില്‍ 930 പേരും രോഗമുക്‌തി നേടി.

ഇന്ത്യയില്‍ കോവിഡ് മരണങ്ങളിലും ഗണ്യമായ കുറവാണ് ഉള്ളത്. കഴിഞ്ഞ 23 ദിവസമായി ഇന്ത്യയില്‍ പ്രതിദിനം 300ല്‍ താഴെ കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട് ചെയ്യപ്പെടുന്നത്.

Read Also: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ 4 ദിവസങ്ങളില്‍; ഇതുവരെ പാർശ്വഫലങ്ങൾ റിപ്പോർട് ചെയ്‌തിട്ടില്ല; മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE