ഇനി മലക്കപ്പാറയിലേക്ക്; പുതിയ ഉല്ലാസയാത്രാ പദ്ധതിയുമായി കെഎസ്ആർടിസി

By Team Member, Malabar News
New Travel Package Of Malappauram KSRTC To Malakkappara
Ajwa Travels

മലപ്പുറം: ജില്ലയിൽ നിന്നും മൂന്നാറിലേക്കുള്ള വിനോദസഞ്ചാര പാക്കേജ് ഏറെ ശ്രദ്ധ നേടിയതോടെ പുതിയ പാക്കേജ് പ്രഖ്യാപിച്ച് മലപ്പുറം കെഎസ്ആർടിസി ഡിപ്പോ. തൃശൂർ മലക്കപ്പാറയിലേക്കാണ് 600 രൂപക്ക് പുതിയ ഉല്ലാസയാത്രാ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. അതിരപ്പിള്ളി വെള്ളച്ചാട്ടം ഉൾപ്പടെ കാണാൻ സാധിക്കുന്ന വിധത്തിൽ തയ്യാറാക്കിയിട്ടുള്ള പാക്കേജിന്റെ ആദ്യ സർവീസ് 31ആം തീയതി ആരംഭിക്കും.

പുലർച്ചെ 3.30ന് മലപ്പുറത്തു നിന്ന് പുറപ്പെട്ട് രാത്രി 10ന് തിരിച്ചെത്തുന്ന വിധത്തിലാണ് പാക്കേജ് തയ്യാറാക്കിയിട്ടുള്ളത്. അതിരപ്പിള്ളി വ്യൂ പോയിന്റ്, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം റിസർവോയർ, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്‌റ്റോക്, നെല്ലിക്കുന്ന്, മലക്കപ്പാറ ടീ എസ്‌റ്റേറ്റ് എന്നിവയാണ് യാത്രയിൽ കാണാൻ സാധിക്കുന്ന പ്രധാന കേന്ദ്രങ്ങൾ.

60 കിലോമീറ്ററോളം വനത്തിലൂടെയാണ് യാത്ര ഒരുക്കിയിട്ടുള്ളത്. പുലർച്ചെ 3.30ന് മലപ്പുറത്ത് നിന്നും ആരംഭിക്കുന്ന സർവീസ് രാവിലെ 11.30ന് മലക്കപ്പാറയിൽ എത്തും. തുടർന്ന് ഉച്ചക്ക് 1.30 വരെ അവിടെയാണ് ചിലവഴിക്കുക. മലക്കപ്പാറയിൽ നാടൻ ഭക്ഷണം കഴിക്കുന്നതിനുള്ള സജ്‌ജീകരണങ്ങളും ഉണ്ടാകുമെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്‌. യാത്ര സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയുന്നതിന് 0483 2734950 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Read also: അനുപമയുടെ കുഞ്ഞിനെ കൈമാറിയത് ആന്ധ്രാ സ്വദേശികൾക്ക്; നിയമങ്ങളെല്ലാം അട്ടിമറിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE