കാലിക്കറ്റ് സർവകലാശാല പ്രവേശനം; പുതിയ വെബ്പോര്‍ട്ടല്‍ നാളെ പ്രവർത്തനം ആരംഭിക്കും

By News Desk, Malabar News
calicut university_Malabar News
Representational image
Ajwa Travels

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദ- പിജി പ്രവേശനത്തിനായി കമ്പ്യൂട്ടര്‍ സെന്റര്‍ തയ്യാറാക്കിയ പുതിയ വെബ്‌സൈറ്റ് നാളെ മുതൽ പ്രവർത്തനമാരംഭിക്കും. നാളെ ഉച്ചയ്‌ക്ക്‌ 12ന് വൈസ് ചാന്‍സലര്‍ ഉൽഘാടനം നിർവഹിക്കും.

സര്‍വകലാശാലക്കു കീഴിലുള്ള കോളജുകളുടെ വിവരങ്ങള്‍ ഗവ. എയ്‌ഡഡ്‌, അണ്‍ എയ്‌ഡഡ്‌, വിമന്‍സ്, കമ്യൂണിറ്റി കോളേജ് എന്നീ വിഭാഗങ്ങളിലായി ജില്ലാ അടിസ്‌ഥാനത്തില്‍ എളുപ്പത്തില്‍ കണ്ടെത്തി തിരഞ്ഞെടുക്കാനാകും എന്നതാണ് പ്രത്യേകത. ഓരോ കോഴ്‌സിന്റെയും യോഗ്യതാ വിവരങ്ങള്‍, സീറ്റുകളുടെ എണ്ണം എന്നിവയും അറിയാൻ സാധിക്കും.

പ്രവേശനം സംബന്ധിച്ച മുഴുവന്‍ ഫീസുകളും ഓണ്‍ലൈനായി അടയ്‌ക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അപേക്ഷകര്‍ക്ക് അത്യാവശ്യ വിവരങ്ങള്‍ നൽകാന്‍ കഴിയുന്നവിധം എസ്എംഎസ് സേവനവും ലഭ്യമാകും. കംപ്യൂട്ടറിലും ലാപ്‌ടോപ്പിലും മൊബൈല്‍ ഫോണിലും അനായാസം വിവരങ്ങള്‍ ബ്രൗസ് ചെയ്‌തെടുക്കാനാകുമെന്ന് കംപ്യൂട്ടര്‍ സെന്റര്‍ ഡയറക്‌ടർ ഡോ. വിഎല്‍ ലജീഷ് അറിയിച്ചു.

Malabar News: ചുരം ബൈപ്പാസ് പദ്ധതിക്ക് വീണ്ടും ചിറക് മുളയ്‌ക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE