ന്യൂയോർക്ക് സബ്‌വേ വെടിവെപ്പ്; അക്രമി അറസ്‌റ്റിൽ

By Staff Reporter, Malabar News
newyork-subway-shootout
Ajwa Travels

ന്യൂയോർക്ക്: ന്യൂയോര്‍ക്ക് സബ്‌വേയിലെ വെടിവെപ്പിൽ ഒരാൾ അറസ്‌റ്റിൽ. 62കാരനായ ഫ്രാങ്ക് ജെയിംസിനെയാണ് ന്യൂയോർക്ക് പോലീസ് കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തത്. ബ്രൂക്‌ലിൻ സ്‌റ്റേഷനിൽ ഫ്രാങ്കാണ് വെടിയുതിർത്തതെന്ന് പോലീസ് അറിയിച്ചു.

എന്നാൽ മാൻഹട്ടൺ സ്ട്രീറ്റിൽ നിന്ന് കസ്‌റ്റഡിയിലെടുത്ത അക്രമിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ചൊവ്വാഴ്‌ചയുണ്ടായ വെടിവെപ്പിൽ 13 പേർക്ക് പരുക്കേറ്റിരുന്നു. ഇവരിൽ 5 പേരുടെ നില ഇപ്പോഴും ഗുരുതരമാണ്. ന്യൂയോര്‍ക്ക് 36 സ്ട്രീറ്റ് സ്‌റ്റേഷനിലാണ് ആക്രമണമുണ്ടായത്.

ആക്രമണോൽസുകമായ നിരവധി വീഡിയോകൾ ഫ്രാങ്ക് ജെയിംസ് യൂട്യൂബിൽ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. യൂട്യൂബിന്റെ കമ്മ്യൂണിറ്റി മാർഗനിർദ്ദേശങ്ങൾ ലംഘിച്ചതിന് ഇയാളുടെ അക്കൗണ്ട് നീക്കം ചെയ്യപ്പെട്ടു. തന്റെ വീഡിയോകളിൽ ന്യൂയോർക്ക് മേയറെയും ഫ്രാങ്ക് ജെയിംസ് വിമർശിച്ചിട്ടുണ്ട്.

Read Also: കെഎസ്ഇബി ചർച്ച പരാജയം; സമരവുമായി മുന്നോട്ടെന്ന് അസോസിയേഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE