തിരഞ്ഞെടുപ്പ്; കണ്ണൂരിൽ 41.68 ലക്ഷം രൂപ പിടിച്ചെടുത്തു

By Trainee Reporter, Malabar News
Ajwa Travels

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌റ്റാറ്റിക് സർവൈലൻസ് ടീം, ഫ്‌ളൈയിങ് സ്‌ക്വാഡ് എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിൽ ഇതുവരെ 41.68 ലക്ഷം രൂപ പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷണ വിഭാഗം നോഡൽ ഓഫീസർ അറിയിച്ചു. കൂടാതെ 491 യുഎസ് ഡോളറും 995.93 ഗ്രാം സ്വർണവും 3.750 ലിറ്റർ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്.

മാർച്ച് 29 വരെയുള്ള കണക്കാണിത്. പിടിച്ചെടുത്ത സ്വർണം, മദ്യം എന്നിവ യഥാക്രമം ജിഎസ്‌ടി, എക്‌സൈസ്‌ വകുപ്പുകൾക്ക് കൈമാറി. കരയറ്റ, വാരംകടവ് പാലം, അയ്യല്ലൂർ എന്നീ പ്രദേശങ്ങളിൽ നിന്നായി തിങ്കളാഴ്‌ച മാത്രം 8.13 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്.

Read also: അവശ്യ സർവീസ് വിഭാഗം; ജില്ലയിൽ 84.6 ശതമാനം തപാൽ വോട്ടുകൾ രേഖപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE