കാസർഗോഡ് : ജില്ലയിൽ അവശ്യ സർവീസ് വിഭാഗത്തിലുള്ള ജീവനക്കാരുടെ തപാൽ വോട്ടിങ്ങിൽ 84.6 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ 3 ദിവസങ്ങളിലായി ജില്ലയിലെ 5 കേന്ദ്രങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. അവശ്യ സർവീസ് വിഭാഗത്തിലുള്ള 1,196 ആളുകളാണ് ജില്ലയിൽ തപാൽ വോട്ടിന് അപേക്ഷിച്ചത്. ഇതിൽ തന്നെ 1,012 ആളുകളാണ് വോട്ടുകൾ രേഖപ്പെടുത്തിയത്. അപേക്ഷിച്ച ആളുകളിൽ 184 ആളുകൾ വോട്ട് രേഖപ്പെടുത്തിയിട്ടില്ല.
തൃക്കരിപ്പൂർ(465), കാഞ്ഞങ്ങാട്(284), ഉദുമ(198), കാസർകോട്(57), മഞ്ചേശ്വരം(8) എന്നിങ്ങനെയാണ് 5 കേന്ദ്രങ്ങളിൽ രേഖപ്പെടുത്തിയ വോട്ടുകൾ. ഇത് കൂടാതെ ജില്ലയിൽ 80 വയസിന് മുകളിൽ ഉള്ള ആളുകൾ ഉൾപ്പടെയുള്ളവരുടെ തപാൽ വോട്ടെടുപ്പും പുരോഗമിക്കുകയാണ്. ഭിന്നശേഷിക്കാർ, 80നു മുകളിൽ പ്രായമുള്ളവർ, കോവിഡ് പോസിറ്റീവായവർ എന്നിവർക്കാണ് ഇപ്പോൾ തപാൽ വോട്ടുകൾ രേഖപ്പെടുത്താൻ അവസരം ഉള്ളത്.
ജില്ലയിൽ ഇതുവരെ 5,268 ആളുകളാണ് തപാൽ വോട്ടുകൾ രേഖപ്പെടുത്തിയത്. 27 മുതലാണ് ഇവർക്കുള്ള പോസ്‌റ്റൽ വോട്ട് തുടങ്ങിയത്. ഇതിനായി ജില്ലായിലാകെ 25 ടീമുകളുണ്ട്. 2 പോളിങ് ഉദ്യോഗസ്‌ഥർ, മൈക്രോ ഒബ്സർവർ, പോലീസ് ഉദ്യോഗസ്‌ഥൻ, ഒരു വീഡിയോഗ്രാഫർ എന്നിവരടങ്ങുന്ന അഞ്ചംഗ സംഘമാണ് ഒരു ടീം.
Read also : വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന സംഭവം; അന്വേഷണം വ്യാപിപ്പിച്ച് പോലീസ്