തൃശൂർ പൂരം ഇനി അടുത്ത കൊല്ലം; 2023 ഏപ്രിൽ 30ന് നടക്കും

By Team Member, Malabar News
Next Year Thrissur Pooram Will Be On April 30
Ajwa Travels

തൃശൂർ: ആളും ആരവവുമായി ഇത്തവണത്തെ തൃശൂർ പൂരത്തിന്റെ ചടങ്ങുകൾ പൂർത്തിയായി. ഇനി അടുത്ത വർഷത്തെ പൂരത്തിനായുള്ള കാത്തിരിപ്പ് തുടങ്ങുകയാണ്. അടുത്ത വർഷം ഏപ്രിൽ 30ആം തീയതിയാണ് തൃശൂർ പൂരം. പൂര വിളംബരം ഏപ്രിൽ 29ആം തീയതിയും, പകൽപ്പൂരം മെയ് 1ആം തീയതിയും നടക്കും.

അതേസമയം കനത്ത മഴയെ തുടർന്ന് മാറ്റിവച്ച ഇത്തവണത്തെ തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് ഇന്ന് വൈകുന്നേരം 7 മണിയോടെ നടക്കും. കുടമാറ്റത്തിന്റെ സമയത്തുൾപ്പടെ തൃശൂരിൽ ഇന്നലെ കനത്ത മഴയായിരുന്നു. എന്നാൽ മഴയെ അവഗണിച്ച് കുടമാറ്റം നടന്നെങ്കിലും വെടിക്കെട്ട് നടത്താൻ മഴ തടസം സൃഷ്‌ടിച്ചു. തുടർന്നാണ് ഇന്ന് വൈകുന്നേരം 7 മണിക്ക് വെടിക്കെട്ട് നടത്താൻ തീരുമാനമായത്.

Read also: മണ്ണാർക്കാട് ഇരട്ടക്കൊല; പ്രതികൾ കുറ്റക്കാരാണെന്ന് കോടതി-ശിക്ഷ മറ്റന്നാൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE