ജാതി സെന്‍സസ്; സര്‍വകക്ഷി സംഘം ഇന്ന് പ്രധാനമന്ത്രിയെ കാണും

By Syndicated , Malabar News
Nitish-kumar
Ajwa Travels

ന്യൂഡെൽഹി: ജാതി സെന്‍സസ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കും. ബിജെപി പ്രതിനിധികള്‍ ഉള്‍പ്പെടെ പത്തംഗ സംഘത്തോടൊപ്പമാണ് കൂടിക്കാഴ്‌ച. ജാതി സെൻസസ് ബിഹാറിന്റെ മാത്രം ആവശ്യമല്ലെന്നും രാജ്യത്തുള്ള എല്ലാ ജനങ്ങള്‍ക്കും ഗുണഫലം ലഭിക്കുമെന്നതിനാൽ ഒരു തവണയെങ്കിലും നടത്തണമെന്നാണ് നിതീഷ് കുമാറിന്റെ ആവശ്യം.

ബിഹാറിലെ ഭൂരിപക്ഷം പാര്‍ട്ടികളും ജാതി സെന്‍സസിനായി വാദിക്കുമ്പോള്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ് ഭരണകക്ഷി കൂടിയായ ബിജെപി. ജാതി സെന്‍സസിനുള്ള ആവശ്യത്തിന് പതിറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും സര്‍ക്കാര്‍ വഴങ്ങുമോ എന്ന് ഇന്നറിയാം. സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്ത് ജാതി സെന്‍സസ് നടന്നിട്ടില്ല. നിതീഷ് കുമാറിനെ കൂടാതെ പ്രതിപക്ഷ പാർട്ടികൾ ഉൾപ്പടെ പല രാഷ്‌ട്രീയ നേതാക്കളും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും ഇക്കാര്യത്തിൽ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Read also: ഭീകരൻ ‘ഖാലി അഖ്വാനി’ കാബൂളിൽ സർവസ്വതന്ത്രൻ; യുഎസ് 50ലക്ഷം ഡോളർ വിലയിട്ട താലിബാനി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE