സർക്കാരിനെതിരെ അവിശ്വാസ പ്രമേയ ചർച്ച 5 മണിക്കൂർ, തിങ്കളാഴ്ച തന്നെ സഭ പിരിയും

By Desk Reporter, Malabar News
niyamasabha
Ajwa Travels

തിരുവനന്തപുരം: പിണറായി സർക്കാറിനെതിരെ വി ഡി സതീശൻ നൽകിയ നോട്ടീസിൽ അവിശ്വാസ പ്രമേയം തിങ്കളാഴ്ച ചർച്ചക്കെടുക്കും. 5 മണിക്കൂറാണ് അനുവദിച്ച സമയം. അന്ന് തന്നെ സഭ പിരിയും. പാർലമെന്ററി കാര്യമന്ത്രി എ.കെ ബാലൻ പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല, കോൺഗ്രസ്‌ നിയമസഭാ കക്ഷി നേതാവ് കെ.സി ജോസഫുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്.

അവിശ്വാസ പ്രമേയത്തിന്റെ ചർച്ചകൾക്കായി കൂടുതൽ സമയം അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യമുന്നയിച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സമയം നിയമസഭയിലെ അടച്ചിട്ട എസി ഹാളിൽ ഇരിക്കുന്നത് ഗുണം ചെയ്യുകയില്ലായെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സാമാജികരിൽ 71 പേർ 60 വയസ്സ് പിന്നിട്ടവരും 41 പേർ 70 വയസ്സ് കഴിഞ്ഞവരുമാണ്. ഈ സാഹചര്യത്തിലാണ് യോജിച്ച തീരുമാനം ഇരുമുന്നണികളും കൂടിചേർന്ന് കൈക്കൊണ്ടത്.

രാവിലെ 9ന് അനുശോചന പ്രമേയത്തോടെ ആരംഭിക്കുന്ന സമ്മേളനം ധനകാര്യബിൽ, തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരായ പ്രമേയം എന്നിവ ചർച്ച കൂടാതെ അവതരിപ്പിക്കും. തുടർന്നാണ് അവിശ്വാസപ്രമേയം ചർച്ചയ്‌ക്കെടുക്കുക.

രാജ്യസഭാ തെരഞ്ഞെടുപ്പ് തിങ്കളാഴ്ചത്തെ സമ്മേളനത്തിനൊപ്പം തന്നെ നടത്തിയേക്കും. ഉച്ചക്ക് മൂന്ന് വരെയാണ് അവിശ്വാസപ്രമേയം ചർച്ച ചെയ്യാൻ അനുവദിച്ച സമയം. സ്പീക്കറെ നീക്കണം എന്നാവശ്യപ്പെട്ടുള്ള പ്രമേയം പരിഗണിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE