ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ക്ക് രജിസ്ട്രേഷന്‍ ഒഴിവാക്കി

By Team Member, Malabar News
Malabarnews_UAE
Representational image
Ajwa Travels

യുഎഇ : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യുഎഇ ല്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന ആളുകള്‍ കോണ്‍സുലേറ്റിലും എംബസിയിലും രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി. വന്ദേ ഭാരത് മിഷന്റെ ഭാഗമായി യുഎഇ ല്‍ നിന്നും ആളുകളെ ഇന്ത്യയിലേക്ക് എത്തിച്ചു തുടങ്ങിയപ്പോള്‍ മുതലാണ് ഇന്ത്യക്കാര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന വച്ചത്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ-യുഎഇ എയര്‍ ബബിള്‍ കരാറിന്റെ അടിസ്ഥാനത്തിലാണ് രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കിയത്.

ഈ നിബന്ധന മൂലം സാങ്കേതികമായ അറിവുകള്‍ ഇല്ലാത്ത ആളുകള്‍ വളരെയധികം ബുദ്ധിമുട്ടിയിരുന്നു. ഇനി മുതല്‍ യുഎഇ ല്‍ നിന്നും മടങ്ങുന്ന ഇന്ത്യക്കാര്‍ക്ക് എയര്‍ ഇന്ത്യയുടേയോ എയര്‍ ഇന്ത്യ എക്സ്‌പ്രെസ്സിന്റെയോ സര്‍വീസുകളിലേക്ക് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാം. അല്ലാത്തവര്‍ക്ക് ട്രാവല്‍ ഏജന്‍സികൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. ഒപ്പം തന്നെ കോവിഡ് പരിശോധനാഫലം ഇല്ലെങ്കിലും യാത്രക്ക് 96 മണിക്കൂര്‍ മുന്‍പ് നടത്തിയ പിസിആര്‍ പരിശോധനാഫലം ഇന്‍സ്റ്റിറ്റ്യുഷണൽ ക്വാറന്റൈന്‍ ഒഴിവാക്കാന്‍ സഹായിക്കും.

യുഎഇ ലേക്ക് മടങ്ങുന്ന ആളുകള്‍ക്ക് ഇന്ത്യയുടെ ഭാഗത്തു നിന്നും തടസ്സങ്ങള്‍ ഒന്നും തന്നെയില്ലെന്നും പക്ഷെ അതത് എമിറേറ്റുകള്‍ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടത് അനിവാര്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE