കോവിഡ്; മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിൽ ഇളവുകൾ അനുവദിക്കില്ല

By Trainee Reporter, Malabar News
Malabarnews_covid death cremation
Representational image
Ajwa Travels

കൊച്ചി: കോവിഡ് ബാധിച്ചു മരണപ്പെടുന്നവരുടെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കുന്ന കാര്യത്തിൽ കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ ഇളവുകൾ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. ദുരന്തനിവാരണ നിയമവ്യവസ്‌ഥകൾ പ്രകാരമാണ് കേന്ദ്രം കോവിഡ് ബാധിതരുടെ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ഇത് പ്രകാരമാണ് സംസ്‌ഥാന സർക്കാരും പ്രോട്ടോകോൾ ക്രമീകരിച്ചിരിക്കുന്നത്. അതിനാൽ മാർഗനിർദ്ദേശങ്ങളിൽ കൂട്ടിച്ചേർക്കലുകൾ നിർദ്ദേശിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്‌തമാക്കി.

ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് മതാചാരപ്രകാരമുള്ള സംസ്‌കാര ചടങ്ങുകൾക്ക് അനുമതി തേടി കേരള മുസ്‌ലിം കൾച്ചറൽ സെന്റർ ഡെൽഹി ജനറൽ സെക്രട്ടറിയും മറ്റുമാണ് കോടതിയിൽ ഇതുസംബന്ധിച്ച ഹരജി നൽകിയത്.

Read also: മരണത്തില്‍ ദുരൂഹത; സനല്‍കുമാര്‍ ശശിധരന്റെ ബന്ധുവിന്റെ മൃതദേഹം റീപോസ്‌റ്റ്‌മോര്‍ട്ടം നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE