കോവിഡ് നിയന്ത്രണം; ഞായറാഴ്‌ച സ്‌റ്റാഫ്‌ സെലക്ഷൻ കമ്മീഷൻ പരീക്ഷക്ക് തടസമില്ല

By Team Member, Malabar News
No Restriction To Conduct Staff Selection Commission Exam On Sunday
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഫെബ്രുവരി 6ആം തീയതി കോവിഡ് വ്യാപനത്തെ തുടർന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്‌റ്റാഫ്‌ സെലക്ഷൻ കമ്മീഷൻ പരീക്ഷ നിശ്‌ചയിച്ച പ്രകാരം തന്നെ നടക്കും. പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാർക്കും യാത്രാ തടസം ഉണ്ടാകില്ലെന്ന് വ്യക്‌തമാക്കി പൊതുഭരണ വകുപ്പ്.

ഉദ്യോഗാർഥികൾക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാർക്കും തടസമില്ലാതെ യാത്ര ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ സജ്‌ജമാക്കാൻ സംസ്‌ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ ടയർ-3 വിവാരണാത്‌മക പരീക്ഷ നടക്കുന്നത്.

രാവിലെ 11 മുതൽ 12 മണി വരെയാണ് പരീക്ഷ. ഉദ്യോഗാർഥികൾക്ക് ഇ-അഡ്മിറ്റ് കാർഡ്, ഹാൾ ടിക്കറ്റ് എന്നിവയും, പരീക്ഷാ ഡ്യൂട്ടിയുള്ള ജീവനക്കാർക്ക് ഓഫിസ്/കോളജ് തിരിച്ചറിയൽ രേഖയും ഈ ആവശ്യത്തിന് മാത്രം യാത്രാ രേഖയായി കാണിക്കാമെന്ന് അധികൃതർ നിർദ്ദേശം നൽകി.

Read also: ഗാൽവാനിൽ കൊല്ലപ്പെട്ടത് 38 ചൈനീസ് സൈനികരെന്ന് പുതിയ റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE