കേന്ദ്രീയ വിദ്യാലയങ്ങളിൽ കഴിഞ്ഞ വർഷം അധ്യാപക നിയമനങ്ങൾ നടന്നിട്ടില്ല; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

By Trainee Reporter, Malabar News
national image_malabar news
Ramesh Pokhriyal
Ajwa Travels

ന്യൂഡെൽഹി: കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ കഴിഞ്ഞ വർഷം കേന്ദ്രീയ വിദ്യാലയങ്ങളിൽ പുതിയ അധ്യാപക നിയമനങ്ങൾ നടന്നിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്‌റിയാൽ. എന്നാൽ ജവഹർ നവോദയ വിദ്യാലയങ്ങളിൽ 572 പുതിയ അധ്യാപക നിയമനങ്ങൾ നടന്നതായും അദ്ദേഹം ലോക്‌സഭയിൽ വ്യക്‌തമാക്കി.

കേന്ദ്രീയ വിദ്യാലയങ്ങളിൽ അകെ 40,662 അധ്യാപകരും ജവഹർ നവോദയ വിദ്യാലയങ്ങളിൽ 11,808 അധ്യാപകരുമാണ് നിലവിലുള്ളത്. പുതിയ കേന്ദ്രീയ വിദ്യാലയങ്ങളും നവോദയ വിദ്യാലയങ്ങളും അനുവദിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് കേന്ദ്ര സർക്കാർ മന്ത്രാലയങ്ങൾ, ഡിപ്പാർട്‌മെന്റുകൾ/ സംസ്‌ഥാന സർക്കാർ/ കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവയിൽ നിന്ന് ആവശ്യമായ സ്‌ഥലം, സ്‌കൂൾ നിർമാണത്തിനുള്ള എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന സൗകര്യങ്ങൾ എന്നിവ ലഭിക്കുന്ന മുറക്ക് പ്രൊപ്പോസലുകൾ ക്ഷണിച്ച് മാത്രമേ നടപ്പാക്കുവെന്നും മന്ത്രി മറുപടി നൽകി.

Read also: പേരാമ്പ്രയിൽ സിഎച്ച് ഇബ്രാഹിം കുട്ടി യുഡിഎഫ് സ്വതന്ത്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE