കടലിലെ രാത്രികാല മൽസ്യബന്ധനം; താങ്ങുവള്ളങ്ങൾക്ക് താൽക്കാലിക വിലക്ക്

By Trainee Reporter, Malabar News
fishing boat
Representational Image
Ajwa Travels

തിരുവനന്തപുരം: കടലിലെ രാത്രികാല മൽസ്യബന്ധനത്തിന് താങ്ങുവള്ളങ്ങൾക്ക് താൽക്കാലികമായി വിലക്ക് ഏർപ്പെടുത്തി. കോസ്‌റ്റൽ പോലീസും ഫിഷറീസ് വകുപ്പും ചേർന്നാണ് ഇതുസംബന്ധിച്ചുള്ള തീരുമാനം എടുത്തത്. ഇനിമുതൽ പുലർച്ചെ നാല് മണിക്ക് ശേഷം മാത്രമേ ഇത്തരം വള്ളങ്ങൾക്ക് മൽസ്യബന്ധത്തിന് പോകാൻ അനുമതിയുള്ളൂ.

അധിക പ്രകാശമുള്ള ലൈറ്റുകൾ ഉപയോഗിച്ച് കടലിൽ നടത്തുന്ന മൽസ്യബന്ധനത്തിനിടെ മൽസ്യത്തൊഴിലാളികൾ തമ്മിൽ സംഘർഷം ഉണ്ടാകുന്നത് വർധിച്ചതിനാലാണ് താങ്ങുവള്ളങ്ങൾക്ക് താൽക്കാലികമായി വിലക്ക് ഏർപ്പെടുത്തിയത്. വിലക്ക് ലംഘിച്ചാൽ വള്ളം പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

1980ലെ കേരളം മറൈൻ ഫിഷിങ് റെഗുലേഷൻ ഉപയോഗിച്ച് നടത്തുന്ന മൽസ്യബന്ധനം നിരോധിച്ചതാണ്. മൽസ്യബന്ധനത്തിന് ഭീഷണിയാകും എന്നതിനാലാണ് ഇവ നിരോധിച്ചത്.

Most Read: വധശ്രമക്കേസ് പ്രതി കുത്തി പരിക്കേൽപ്പിച്ച പോലീസുകാർക്ക് ധനസഹായം പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE