പ്രവാസി നിക്ഷേപ സംഗമം 2023; ഒക്‌ടോബർ 15 വരെ രജിസ്‌റ്റർ ചെയ്യാം

നവംബറിൽ എറണാകുളത്ത് വച്ച് സംഘടിപ്പിക്കുന്ന സംഗമത്തിന്റെ തീയതിയും വേദിയും പിന്നീട് അറിയിക്കും.

By Trainee Reporter, Malabar News
Norka Roots Expat Investment Summit
Rep. Image | by: Alpha Trade Zone | Pexels

തിരുവനന്തപുരം: പ്രവാസി സംരംഭകർക്കായുളള നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (NBFC) ആഭിമുഖ്യത്തിൽപ്രവാസി നിക്ഷേപ സംഗമം 2023′ (Norka Roots Expat Investment Summit) നവംബറിൽ എറണാകുളത്ത് വച്ച് സംഘടിപ്പിക്കും.

കേരളത്തിൽ നിക്ഷേപം നടത്തുന്നതിന് താൽപര്യമുള്ള പ്രവാസി കേരളീയർക്ക് വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപ സംഗമം. നിലവിൽ സംരഭങ്ങൾ ആരംഭിച്ചവർക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ അവസരമുണ്ടാകും.

ആവശ്യമായ നിക്ഷേപം ലഭ്യമാകാത്തതിനാൽ സംരഭങ്ങൾ ആരംഭിക്കാൻ കഴിയാത്തവർക്ക് തങ്ങളുടെ ബിസിനസ് ആശയം നിക്ഷേപകർക്ക് മുൻപാകെ അവതരിപ്പിക്കാനും വേദിയുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകരും, സംരഭകരും 2023 ഒക്‌ടോബർ 15നു മുൻപായി NBFC യിൽ രജിസ്‌റ്റർ ചെയ്യേണ്ടതാണ്.

ഇതിനായി 0471 2770534, 859 295 8677 എന്നീ നമ്പറുകളിലോ, nbfc.norka(at)kerala.gov.in, nbfc.coordinator(at)gmail.com ഇമെയിലുകളിലോ ബന്ധപ്പെടാവുന്നതാണ്. പ്രവാസി സംരംഭങ്ങൾ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോർക്ക സെന്ററിലാണ് നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ (NBFC) പ്രവർത്തിച്ചു വരുന്നത്.

Norka Roots Expat Investment Summit
Rep. Image

കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ളോബൽ കോൺണ്ടാക്റ്റ്‌ സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്‌ഡ്‌ കോൾ സർവീസ്) ബന്ധപ്പെടാവുന്നതാണെന്ന് നോർക്ക അറിയിച്ചു.

MOST READ | ക്രൈം റിപ്പോർട്ടിങ്; മാർഗനിർദ്ദേശം വേണമെന്ന് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE