വടക്കൻ കേരളത്തിൽ ഇന്നും മഴ കനക്കും; 5 ജില്ലകളിൽ യെല്ലോ അലർട്

By Trainee Reporter, Malabar News
Heavy Rain Alert-kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും വ്യാപക മഴക്ക് സാധ്യത. വടക്കൻ കേരളത്തിൽ കനത്ത മഴ ലഭിക്കും. 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. കേരള-ലക്ഷ്വദീപ് തീരങ്ങളിൽ ഇന്ന് മൽസ്യബന്ധനത്തിന് തടസമില്ല.

വടക്ക്-കിഴക്കൻ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ന്യൂനമർദ്ദങ്ങളും മഹാരാഷ്‌ട്ര മുതൽ ഗുജറാത്ത് വരെയുള്ള ന്യൂനമർദ്ദ പാത്തിയുമാണ് കനത്ത മഴക്ക് കാരണം. ന്യൂനമർദ്ദങ്ങൾ അകലുന്നതിനാൽ നാളെയോടെ മഴയുടെ ശക്‌തി കുറയുമെന്നാണ് പ്രവചനം. അതേസമയം, പടിഞ്ഞാറൻ സംസ്‌ഥാനങ്ങളിലും തെലങ്കാനയിലെ അതിശക്‌തമായ മഴ തുടരുകയാണ്.

Most Read: ബംഗാൾ ഗവർണർ ജഗ്‌ദീപ് ധൻഖർ ബിജെപിയുടെ ഉപരാഷ്‌ട്രപതി സ്‌ഥാനാർഥി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE