സമരം ചെയ്യുന്ന പിജി ഡോക്‌ടർമാർ ഹോസ്‌റ്റൽ ഒഴിയണം; നോട്ടീസ്

By Syndicated , Malabar News
medical-college
Ajwa Travels

കോഴിക്കോട്: സമരം ചെയ്യുന്ന പിജി ഡോക്‌ടർമാർ ഹോസ്‌റ്റൽ ഒഴിയണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ നോട്ടീസ്. ഒന്നാം വർഷ പിജി പ്രവേശനം നേരത്തെ നടത്തണമെന്ന ആവശ്യം ഉന്നയിച്ചാണ് ഡോക്‌ടർമാർ സമരം നടത്തുന്നത്.

കോവിഡ് കാലത്ത് സംസ്‌ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്ന വിധത്തില്‍ സമരം തുടരുന്ന പിജി ഡോക്‌ടര്‍മാര്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിജി ഡോക്‌ടര്‍മാരുമായി രണ്ട് തവണ ചര്‍ച്ച നടത്തിയിരുന്നു. ഒന്നാംവര്‍ഷ പിജി പ്രവേശനം നേരത്തെ നടത്തണമെന്നതാണ് സമരത്തിന്റെ ആവശ്യം. ഇത് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സംസ്‌ഥാനത്തിന് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല.

പിജി ഡോക്‌ടര്‍മാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ വളരെ അനുഭാവപൂര്‍ണമായ നിലപാടാണ് എടുത്തിട്ടുള്ളതെന്നും കോടതിയുടെ മുന്നിലുള്ള വിഷയത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ പരിമിതികളുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി. ജനങ്ങളുടെ ചികിൽസ മുടക്കുന്ന തരത്തിലുള്ള സമരത്തില്‍ നിന്നും പിൻമാറണമെന്ന് പറഞ്ഞ മന്ത്രി അല്ലാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കര്‍ശന നടപടി സ്വീകരിക്കുന്നതാണ് എന്നും അറിയിച്ചു.

Read also: പ്ളസ് വൺ സീറ്റ്; 79 അധിക ബാച്ചുകൾ അനുവദിച്ച് ഉത്തരവിറങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE