പ്ളസ് വൺ സീറ്റ്; 79 അധിക ബാച്ചുകൾ അനുവദിച്ച് ഉത്തരവിറങ്ങി

By Desk Reporter, Malabar News
Plus one seat; 79 additional batches were allotted and ordered
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വണ്ണിന് 79 അധിക താൽക്കാലിക ബാച്ച് അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ഇതിൽ സയൻസിന് ഇരുപതും കോമേഴ്‌സിന് പത്തും ഹ്യുമാനിറ്റീസിന് 49ഉം അധിക ബാച്ച് ഉണ്ട്. നേരത്തെ 71 താൽക്കാലിക ബാച്ച് അനുവദിക്കും എന്നായിരുന്നു അറിയിപ്പ്. അധിക ബാച്ച് അനുവദിച്ച സ്‌കൂളുകളുടെ പട്ടിക ഉടൻ ഇറക്കും.

എസ്എസ്എൽസിക്ക് എല്ലാ വിഷയത്തിലും എ പ്ളസ് കിട്ടിയ കുട്ടികൾ പോലും പ്ളസ് വണ്ണിന് സീറ്റ് കിട്ടാതെ അലയുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് അധിക ബാച്ച് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലായിരിക്കും പുതിയ ബാച്ചുകൾ അനുവദിക്കുക. തൃശൂർ, വയനാട്, കണ്ണൂർ ജില്ലകളിലും പുതിയ ബാച്ചുകളുണ്ട് എന്നാണ് സൂചന. സീറ്റ് ഒഴിവുള്ള ബാച്ചുകൾ ജില്ലക്കകത്തേക്കും പുറത്തേക്കും മാറ്റും.

അതേസമയം, പ്ളസ് വൺ/വോക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നാം വർഷ പരീക്ഷക്ക് ഇമ്പ്രൂവ്മെന്റ് പരീക്ഷ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. നേരത്തെ ഇമ്പ്രൂവ്മെന്റ് വേണ്ട എന്നായിരുന്നു സർക്കാർ നിലപാട്. കോവിഡ് പശ്‌ചാത്തലത്തിൽ നിരവധി കുട്ടികൾക്ക് പരീക്ഷ എഴുതാൻ കഴിഞ്ഞില്ല എന്ന പരാതി ഉയർന്നിരുന്നു. ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ വിവരങ്ങൾ ഉടൻ ഹയർ സെക്കണ്ടറി വകുപ്പ് നൽകും.

Most Read:  ഇന്ത്യയുടെ ഹൈറിസ്‌ക് പട്ടികയിൽ നിന്ന് സിംഗപ്പൂരിനെ ഒഴിവാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE