ജമ്മുവിൽ കുപ്രസിദ്ധ ലഷ്‌കർ ഭീകരൻ നദീം അബ്രാർ അറസ്‌റ്റിൽ

By Staff Reporter, Malabar News
terrorists attack in jammu and kashmir
Representational Image
Ajwa Travels

ശ്രീനഗർ: ലഷ്‌കർ-ഇ-തൊയ്ബയുടെ ടോപ് കമാൻഡർ നദീം അബ്രാർ ബഡ്‌ഗമിൽ വച്ച് പോലീസ് പിടിയിലായി. കശ്‌മീർ ഐജി വിജയ് കുമാർ, നദീം അബ്രാറിന്റെ അറസ്‌റ്റ് വാർത്ത സ്‌ഥിരീകരിച്ചു. നടപടി കശ്‌മീരിലെ ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളുടെ വലിയ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു.

ബഡ്‌ഗം സ്വദേശിയായ നദീം അബ്രാർ ലഷ്‌കർ ഉന്നത കമാൻഡർ യൂസഫ് കാന്ത്രുവിന്റെ അടുത്ത സഹായിയാണ്. കശ്‌മീർ താഴ്‌വരയിൽ നടന്ന നിരവധി കൊലപാതകങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് പോലീസ് റിപ്പോർട്. ഈ വർഷം തുടക്കത്തിൽ ലവായ്‌പോരിൽ വച്ച് മൂന്ന് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ട സംഭവത്തിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.

പാരിംപോറയിലെ ഒരു ചെക്ക് പോയിന്റിൽ വെച്ച് സുരക്ഷാ സേന അബ്രാറിനെയും മറ്റൊരു കൂട്ടാളിയെയും അറസ്‌റ്റ് ചെയ്‌തുവെന്നാണ് പോലീസിനോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ഇവരിൽ നിന്നും പിസ്‌റ്റളും ഗ്രനേഡും സുരക്ഷാ സേന കണ്ടെടുത്തു.

Read Also: ട്വിറ്റർ ഭൂപടത്തിൽ ജമ്മു-കശ്‌മീരും ലഡാക്കും പ്രത്യേക രാജ്യം; കടുത്ത നടപടിക്ക് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE